സംസ്ഥാനത്ത് ആ​റു ജി​ല്ല​ക​ളി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത

author

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ളി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മഴയ്ക്ക് . അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ല്‍ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 കി.​മീ. വ​രെ വേ​ഗ​ത്തി​ല്‍ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യക്തമാക്കി.

സം​സ്ഥാ​ന​ത്തെ ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്നും നാ​ളെ​യും അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രും. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തും ശ​ക്ത​മാ​യ മ​ഴ തു​ട​ങ്ങി​യി​രു​ന്നു. ഇ​ന്നും മ​ഴ തു​ട​രും. ഇ​ന്ന് ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ തൃ​ശൂ​ര്‍ വ​രെ ജി​ല്ല​ക​ളി​ല്‍ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കര്‍ഷക പ്രക്ഷോഭം ; ​സമാധാനപരമായി സമരം നടത്തുന്നവര്‍ക്ക് ഒപ്പമെന്ന് ജ​സ്റ്റി​ന്‍ ട്രൂ​ഡോ

കര്‍ഷക സമരത്തിന് വീണ്ടും പിന്തുണയറിയിച്ച്‌ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും രംഗത്തെത്തി. ലോകത്തെവിടെയും സമാധാന പരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങള്‍ക്കൊപ്പം കാനഡയെന്ന് അദ്ദേഹം പറഞ്ഞു. ഗു​രു നാ​നാ​ക്കി​ന്‍റെ ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് ട്രൂ​ഡോ ഇ​ന്ത്യ​ന്‍ ക​ര്‍​ഷ​ക​രെ പി​ന്തു​ണ​ച്ച്‌ ആ​ദ്യ​മാ​യി സം​സാ​രി​ച്ച​ത്. ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ങ്ങ​ളി​ല്‍ ട്രൂ​ഡോ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്ത്യ ക​നേ​ഡി​യ​ന്‍ ഹൈ​ക്ക​മ്മി​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു. ഇത്തരം പ്രവര്‍ത്തികള്‍ തുടരുന്നത് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തില്‍ […]

You May Like

Subscribe US Now