സംസ്ഥാനത്ത് പത്രികാസമര്‍പ്പണം ഇന്നു മുതല്‍: പത്രികസമര്‍പ്പിക്കാന്‍ വാഹനവ്യൂഹമോ ജാഥയോ അനുവദിക്കില്ല

author

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ ഇന്നു മുതല്‍ സ്വീകരിക്കും. പത്രികസമര്‍പ്പണത്തന് വാഹനവ്യൂഹമോ ജാഥയോ അനുവദിക്കില്ല. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുക. അവസാന തീയതി അടുത്ത വ്യാഴാഴ്ചയാണ്.

കോവിഡിന്റെ ഭീതിനില്‍ക്കുമ്ബോഴും തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പോര് സംസ്ഥാനത്ത് ഇന്നു മുതല്‍ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പണം തുടങ്ങും. കഴിഞ്ഞകാലങ്ങളിലേ പോലെ ആഘോഷകരമായ പത്രികാ സമര്‍പ്പണത്തിന് വിലക്കുണ്ട്. വരാണാധികാരിയുടെ മുന്നിലേക്ക് വരുന്ന സ്ഥാനാര്‍ഥികള്‍ക്ക് വാഹനവ്യൂഹവും ജാഥയും പാടില്ല.

നോമിനേഷന്‍ സമര്‍പ്പിക്കാനെത്തുമ്ബോള്‍ സ്ഥാനാര്‍ഥിക്ക് ഒരു വാഹനം മാത്രമേ പാടുള്ളൂ. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരോ ക്വാറന്റൈനില്‍ കഴിയുന്നവരോ ആണെങ്കില്‍ റിട്ടേണിങ് ഓഫിസറെ മുന്‍കൂട്ടി അറിയിക്കണം. സ്ഥാനാര്‍ഥി കോവിഡ് പോസിറ്റിവോ നിരീക്ഷണത്തിലോ ആണെങ്കില്‍ നിര്‍ദേശകന്‍ മുഖേന നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുന്‍പാകെ സ്ഥാനാര്‍ഥി സത്യപ്രതിജ്ഞ ചെയ്ത് ഒപ്പു രേഖപ്പെടുത്തണം. തുടര്‍ന്നു സത്യപ്രതിജ്ഞാ രേഖ റിട്ടേണിങ് ഓഫിസര്‍ക്കു ഹാജരാക്കണം. പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിയടക്കം മൂന്ന് പേര്‍ക്കാവും പ്രവേശനം.

ഒരു സമയം ഒരു സ്ഥാനാര്‍ഥിക്ക് മാത്രമേ പത്രികസമര്‍പ്പണം അനുവദിക്കൂ. പത്രികകള്‍ സ്വീകരിക്കുന്ന വരണാധികാരികള്‍ക്കും കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. റിട്ടേണിങ് ഓഫിസര്‍മാര്‍ നിര്‍ബന്ധമായും മാസ്‌ക്, കൈയുറ, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ധരിച്ചിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് വാക്‌സിനോടുള്ള പ്രതിബദ്ധത; മോഡിക്ക് നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന മേധാവി

ന്യുയോര്‍ക്ക്: കൊവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതിന് ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്‌.ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ലോക നന്മയ്ക്കു വേണ്ടി കൊവിഡ് വാക്‌സിനായ കൊവാക്‌സ് ഉത്പാദിപ്പിനു വേണ്ടിയുള്ള തീവ്രമായ പ്രതിബദ്ധതയില്‍ നന്ദി പറയുന്നുവെന്ന് ടെഡ്രോസ് ട്വീറ്റ് ചെയ്തു. കൊവിഡ് മഹാമാരി ലോകത്തിന് ആകെ പ്രവചിക്കാനാവാത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അത് അവസാനിപ്പിക്കാന്‍ നാം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം- ടെഡ്രോസ് […]

You May Like

Subscribe US Now