സംസ്ഥാനത്ത് മഴ കനക്കുന്നു ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; കടലേറ്റ സാധ്യതയുള്ളതിനാല്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കരുതെന്ന് മുന്നറിയിപ്പ്

author

സംസ്ഥാനത്ത് മഴ ശക്തമായി. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴ കനക്കാന്‍ കാരണം. കേരളത്തില്‍ വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കടലേറ്റ സാധ്യതയുള്ളതിനാല്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കുന്നതും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്കും മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ താഴ്ന്നപ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കണം.

അറബിക്കടലിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് പരക്കെ മഴ കിട്ടാന്‍ കാരണമായത്. ന്യൂനമര്‍ദ്ദം രണ്ട് ദിവസത്തിനുളളില്‍ വടക്കോട്ട് നീങ്ങുന്നതോടെ വടക്കന്‍ ജില്ലകളിലും മഴ ശക്തമാകും. അഞ്ചുദിവസത്തിന് ശേഷം മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വിദ​ഗ്ധരുടെ വിലയിരുത്തല്‍.

ആലപ്പുഴ ആറാട്ടുപുഴ തീരത്ത് കടല്‍ക്ഷോഭത്ത് തുടര്‍ന്ന് ബോട്ട് തകരാറിലായി കടലില്‍ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തിരുവനന്തപുരം പൂന്തുറ വലിയതുറ മേഖലയില്‍ കടലാക്രമണത്തില്‍ നിരവധി വീടുകളില്‍ വെളളം കയറി. 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദേശീയ വിദ്യാഭ്യാസ നയം: ഗവര്‍ണര്‍മാരുടെ കോണ്‍ഫറന്‍സ് ഇന്ന്

ഡ​ല്‍​ഹി: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ കോ​ണ്‍ഫ​റ​ന്‍​സ് ഇ​ന്ന് ന​ട​ക്കും. വീ​ഡി​യോ കോ​ണ്‍ഫ​റ​ന്‍​സി​ലൂ​ടെ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഗ​വ​ര്‍​ണ​ര്‍​മാ​ര്‍​ക്കൊ​പ്പം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​മാ​രും സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​രും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി. ഡ​ല്‍​ഹി: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ കോ​ണ്‍ഫ​റ​ന്‍​സ് ഇ​ന്ന് ന​ട​ക്കും. വീ​ഡി​യോ […]

You May Like

Subscribe US Now