സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനുള്ള സ്ക്രീനിങ്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ആരംഭിച്ചു

author

2019ലെ സംസ്ഥാന പുരസ്കാരം നിര്‍ണയിക്കുന്നതിനുള്ള ജൂറി സിനിമകളുടെ സ്ക്രീനിങ് ആരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്ക്രീനിങ് പരിപാടികള്‍ ആരംഭിച്ചത്. ജൂറി അംഗങ്ങളെയും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര അക്കാദമി ജീവനക്കാരെയും റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിന് വിധേയമാക്കി.

സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്‍റൈന്‍ കാലാവധി ഏഴ് ദിവസമാക്കി നിജപ്പെടുത്തിയ പശ്ചാത്തലത്തില്‍ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്ന ജൂറി ചെയര്‍മാന്‍ മധു അമ്ബാട്ടും അംഗമായ എഡിറ്റര്‍ എല്‍ ഭൂമിനാഥനും സ്ക്രീനിങ്ങിനെത്തി. സംവിധായകരായ സലീം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, സൗണ്ട് എന്‍ജിനിയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് (ജൂറി മെമ്ബര്‍ സെക്രട്ടറി) എന്നിവരാണ് മറ്റു അംഗങ്ങള്‍.

രണ്ട് സബ് കമ്മിറ്റികളായാണ് ജുറി സിനിമകള്‍ കാണുന്നത്, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയുടെ രാമു കാര്യാട്ട് സ്ക്രീനിലും എല്‍.വി പ്രസാദ് തിയറ്ററിലുമാണ് പ്രദര്‍ശിപ്പിക്കുന്നത്. 119 സിനിമകളാണ് ഇത്തവണ പുരസ്കാരത്തിനായി നിര്‍ദ്ദേശിച്ചത് അതില്‍ അഞ്ചെണ്ണം കുട്ടികളുടെ സിനിമകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിനീഷ് കോടിയേരിക്കെതിരെ ഇഡി; സ്വത്ത് ക്രയവിക്രയം വിലക്കി

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ സ്വത്തുവകകള്‍ കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് നിര്‍ദേശം. സ്വത്തുവകകള്‍ തങ്ങളുടെ അനുമതിപ്രകാരമല്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് ഇഡി രജിസ്ട്രേഷന്‍ വകുപ്പിനെ അറിയിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ രാധാകൃഷ്ണനാണ് കത്ത് നല്‍കിയത്. ബിനീഷിന്റെ മുഴുവന്‍ ആസ്തിയും കണ്ടെത്താനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ബാങ്കുകള്‍ക്കും ഇഡി നോട്ടീസ് നല്‍കി. ആസ്തി വിവരം ലഭിച്ച ശേഷം ബിനീഷിനെതിരെ കൂടുതല്‍ നടപടികളുണ്ടാവുമെന്നാണ് ഇഡി വ്യക്തമാക്കുന്നത്. […]

You May Like

Subscribe US Now