സക്കീര്‍ ഹുസൈന്‍ പാര്‍ട്ടിയെ അറിയിക്കാതെ നടത്തിയ ബാങ്കോക്ക് യാത്രകളില്‍ ദുരൂഹത: ബിനീഷുമായി ബന്ധമെന്ന് ആരോപണം

author

കൊച്ചി: സാമ്ബത്തിക ക്രമക്കേടുകള്‍ക്ക് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട സക്കീര്‍ ഹുസൈന്‍, പാര്‍ട്ടിയെ അറിയിക്കാതെ നടത്തിയ ബാങ്കോക്ക് യാത്രകളിലെ ദുരൂഹത. മയക്കുമരുന്നു വ്യാപാരത്തിനു കുപ്രസിദ്ധമായ ബാങ്കോക്കില്‍ സക്കീര്‍ ഹുസൈന്‍ പോയത് ബിനീഷ് കോടിയേരിയുടെ ബിസിനസ് ആവശ്യങ്ങള്‍ക്കാണെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത് .

ഇതിനെ തുടര്‍ന്ന് ലഹരിക്കടത്ത് കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയും സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും തമ്മിലുള്ള ബിസിനസ് ഇടപാടുകള്‍ ഏജന്‍സികള്‍ അന്വേഷിക്കുന്നു. സക്കീര്‍ ഹുസൈനെ സസ്പെന്‍ഡ് ചെയ്ത സിപിഎം കുറ്റം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായി. അതില്‍ സക്കീര്‍ ഹുസൈന്‍ ആറു തവണയാണ് ബാങ്കോക്കില്‍ പോയതായി പറയുന്നത്.

ബിനീഷും സക്കീര്‍ ഹുസൈനും തമ്മില്‍ വലിയ സൗഹൃദം ആയിരുന്നു ഉണ്ടായിരുന്നത്. ഇതുമൂലം പല കേസുകളില്‍ നിന്നും സക്കീര്‍ ഹുസ്സൈന്‍ രക്ഷപെട്ടിരുന്നുവെന്നും പറയപ്പെടുന്നു. 2018ല്‍ ബാങ്കോക്ക് യാത്ര കഴിഞ്ഞെത്തിയ സക്കീര്‍ ഹുസൈന്‍ കൊച്ചിയിലെ ഒരു സഹകരണ ബാങ്കില്‍ 85 ലക്ഷം രൂപ നിക്ഷേപിച്ചത് കണ്ടെത്തിയിട്ടുണ്ട്. പത്തു വര്‍ഷത്തിനിടെ സക്കീര്‍ ഹുസൈന്‍ സമ്ബാദിച്ച കോടികളുടെ സ്വത്തിന് ബിനീഷ് കോടിയേരിയുടെ ഇടപാടുകളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

"പിണറായി വിജയന്റെ പിന്‍മാറ്റം തന്നെ പരാജയം സമ്മതിക്കുന്നതിന് തുല്യമാണ്" : രമേശ് ചെന്നിത്തല

ആലപ്പുഴ : തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വമ്ബിച്ച വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളമൊട്ടാകെ ഈ അഴിമതി സര്‍ക്കാരിനെതിരായി വിധിയെഴുതാന്‍ പോവുന്ന സന്ദര്‍ഭമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളജനത അഴിമതി സര്‍ക്കാരിനെതിരെ വിധിയെഴുതും. ബി ജെ പിക്ക് കേരളത്തില്‍ ഒരിഞ്ച് സ്ഥലം പോലും കിട്ടില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം വോട്ടില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ജനങ്ങള്‍ തന്റെ മുഖം കണ്ടാല്‍ വോട്ടു ചെയ്യുകയില്ലെന്നു വ്യക്തമായി അറിഞ്ഞുകൊണ്ടാണ് […]

You May Like

Subscribe US Now