സമൂഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി നടത്തുന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യാ​ന്‍ നി​യ​മ​ഭേ​ദ​ഗ​തി

author

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍, ഓ​​​ണ്‍​ലൈ​​​ന്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ വ​​​ഴി വ്യ​​​ക്തി​​​ഹ​​​ത്യ​​​ക​​​ളും അ​​​ധി​​​ക്ഷേ​​​പ​​​ങ്ങ​​​ളും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്ത​​​ലും അടക്കമുള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​​​ട​​​യാ​​​ന്‍ കേ​​​ര​​​ള പോ​​​ലീ​​​സ് ആ​​​ക്ടി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വ​​​കു​​​പ്പു​​​ക​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി . ഇത്തരക്കാര്‍ക്കെ​​​തി​​​രേ പ്ര​​​ത്യേ​​​ക വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​രം നി​​​ല​​​വി​​​ല്‍ കേ​​​സെ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​ക്കു മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ല്‍​​​കി​​​യിരിക്കുന്നത് .

ഓ​​​ണ്‍​ലൈ​​​ന്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളും സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളും വ​​​ഴി ദു​​​ഷ്പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​വ​​​ര്‍​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​ന്‍ കേ​​​ര​​​ള പോ​​​ലീ​​​സ് ആ​​​ക്ടി​​​ല്‍ 118 എ ​​​എ​​​ന്ന വ​​​കു​​​പ്പു കൂ​​​ടി ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി . നേ​​​ര​​​ത്തെ കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്ന ഐ​​​ടി ആ​​​ക്ടി​​​ലെ 66 എ​​​യും കെ​​​പി ആ​​​ക്ടി​​​ലെ വ​​​കു​​​പ്പും സു​​​പ്രീം​​​കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തേ​​ത്തു​​ട​​​ര്‍​​​ന്ന് പ്രതികള്‍ക്കെതിരെ കേ​​​സെ​​​ടു​​​ത്താ​​​ലും അ​​​റ​​​സ്റ്റ് ചെ​​​യ്താ​​​ലും ഉ​​​ട​​​ന​​​ടി ജാ​​​മ്യം ല​​​ഭി​​​ച്ചി​​​രു​​​ന്നു.

പ്ല​സ്ടു കോ​ഴ​ക്കേ​സ്; കെ.പി.എ. മജീദിനെ ഇ.ഡി. അഞ്ചരമണിക്കൂര്‍ ചോദ്യം.

ഡ​​​ബിം​​​ഗ് ആ​​​ര്‍​​​ട്ടി​​​സ്റ്റ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി​​​ക്കെ​​​തി​​​രേ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ വ​​​ഴി അ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ ആ​​​ള്‍​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് ദു​​​ര്‍​​​ബ​​​ല വ​​​കു​​​പ്പു​​​ക​​​ള്‍ ചു​​​മ​​​ത്തി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം ഉയര്‍ന്നുവന്നിരുന്നു . ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.

ഇ​​​പ്പോ​​​ഴ​​​ത്തെ ഭേ​​​ദ​​​ഗ​​​തി പ്ര​​​കാ​​​ര​​​വും സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ വ​​​ഴി വ്യ​​​ക്തി​​​ഹ​​​ത്യ​​​യും മ​​​റ്റും ന​​​ട​​​ത്തു​​​ന്ന​​​വ​​​ര്‍​​​ക്കും കേസില്‍ ജാ​​​മ്യം ല​​​ഭി​​​ക്കും . കേ​​​ന്ദ്ര ഐ​​​ടി ആ​​​ക്ടി​​​ല്‍ കൂ​​​ടി​​​ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യാ​​​ല്‍ മാ​​​ത്ര​​​മേ ഇ​​​ത്ത​​​ര​​​ക്കാ​​​ര്‍​​​ക്കെ​​​തി​​​രേ​​​യു​​​ള്ള പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി കൂ​​​ടു​​​ത​​​ല്‍ ക​​​ര്‍​​​ക്ക​​​ശ​​​മാ​​​ക്കാ​​​ന്‍ പറ്റു .

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇതൊരു റിയാലിറ്റി ഷോ അല്ല; ബൈഡന് വേണ്ടി പ്രചാരണം നടത്തവെ ട്രംപിനെ വിമര്‍ശിച്ച്‌ ബാറക് ഒബാമ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് വേണ്ടി പ്രചാരണത്തിനിറങ്ങി മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. പെന്‍സുല്‍വാലിയയിലായിരുന്നു ബാറാക് ഒബാമയുടെ പ്രചാരണ പരിപാടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്‍റുമായ ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷമായ ഭാഷയിലാണ് ബറാക് ഒബാമ വിമര്‍ശനം ഉന്നയിച്ചത്. ജോലികള്‍ ഗൗരവമായി എടുക്കാനുള്ള കഴിവ് തനിക്കില്ലെന്ന് ട്രംപ് തന്നെ തെളിയിച്ചതായി ബരാക് ഒബാമ പറഞ്ഞു. “ഇതൊരു റിയാലിറ്റി ഷോയല്ല. ഇത് യാഥാര്‍ത്ഥ്യമാണ്, ജോലി ഗൗരവമായി […]

You May Like

Subscribe US Now