സമ്ബര്‍ക്കത്തിലേര്‍പ്പെട്ടയാള്‍ക്ക് കൊറോണ; ലോകാരോഗ്യ സംഘടനാ തലവന്‍ നിരീക്ഷണത്തില്‍

author

ജനീവ : ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് നിരീക്ഷണത്തില്‍. സമ്ബര്‍ക്കം പുലര്‍ത്തിയ ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോയത്. നിരീക്ഷണത്തില്‍ പോയ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ഞാനുമായി സമ്ബര്‍ക്കം പുലര്‍ത്തിയ വ്യക്തിക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണ്. രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ലെങ്കിലും ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ പോകുന്നു. വീട്ടില്‍ ഇരുന്ന് ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തും. കൊറോണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇങ്ങിനെയാണ് കൊറോണ വ്യാപനം തടയാനായി ചങ്ങലയെ പൊട്ടിച്ചെറിയേണ്ടത്.- ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'പട്ടാളത്തലവന്റെ മുട്ടുവിറച്ചു' പരാമര്‍ശത്തില്‍ അയാസ് സാദിഖിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്താന്‍ സാധ്യത

ലാഹോര്‍: പാകിസ്താന്‍ മുസ്ലീം ലീഗ്-നവാസ് (പി‌.എം‌.എല്‍-എന്‍) നേതാവ് സര്‍ദാര്‍ അയാസ് സാദിഖിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ആലോചിക്കുന്നതായി പാക് ആഭ്യന്തരമന്ത്രാലയം. പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത് പിന്നീട് മോചിപ്പിക്കപ്പെട്ട ഇന്ത്യന്‍ എയര്‍ഫോഴ്സ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് എം.പി അയാസ് സാദിഖിനെതിരെ നടപടിക്കൊരുങ്ങുന്നത്. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമനെ വിട്ടയച്ചില്ലെങ്കില്‍ രാത്രി 9 മണിയോടെ ഇന്ത്യ പാകിസ്താനെ ആക്രമിക്കുമായിരുന്നുവെന്ന് അയാസ് സാദിഖിന്റെ വെളിപ്പെടുത്തല്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള […]

You May Like

Subscribe US Now