ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെ വീണ്ടും പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ കച്ചില്‍ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങളായി കാര്‍ഷിക സംഘടനകളും പ്രതിപക്ഷം പോലും ഉന്നയിച്ചിരുന്ന അതേ ആവശ്യങ്ങളാണ് ഇപ്പോള്‍ കാര്‍ഷിക മേഖലയില്‍ കൊണ്ടുവന്നിരിക്കുന്ന പരിഷ്കാരങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ എല്ലായ്പ്പോഴും കര്‍ഷകക്ഷേമത്തിന് പ്രതിജ്ഞാബദ്ധമാണെന്നും കര്‍ഷകരുടെ ആശങ്കകള്‍ പരിഗണിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമരം 21 ദിവസം പിന്നിടുകയാണ്. നിയമങ്ങളിലെ വകുപ്പുകളില്‍ വിശദ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇന്നലെ കൃഷിമന്ത്രി വ്യക്തമാക്കിയിരുന്നു.