സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമം; ഉര്‍ദുകവി മുനവര്‍ റാണക്കെതിരെ യുപി പൊലീസ് കേസെടുത്തു

author

ലഖ്നൗ: പ്രശസ്ത ഉര്‍ദു കവി മുനവര്‍ റാണക്കെതിരെ യു.പി പൊലീസ് കേസെടുത്തു. ഫ്രാന്‍സിലുണ്ടായ ആക്രമണത്തെ പിന്തുണച്ച്‌ സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനാണ് റാണക്കെതിരെ യു.പി പൊലീസ് കുറ്റം ചുമത്തിയത്.

കഴിഞ്ഞ ആഴ്ച ഒരു ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് കേസിന് ആസ്പദമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. പ്രവാചകന്‍റെ കാര്‍ട്ടൂണ്‍ വരച്ചയാളെ കുറ്റപ്പെടുത്തിക്കൊണ്ടാണ് അഭിമുഖത്തില്‍ റാണ സംസാരിച്ചത്. അതേസമയം, അതിന്‍റെ പേരില്‍ കൊലപാതകങ്ങള്‍ നടത്തിയവരുടെ പ്രവൃത്തി അതിലും മ്ലേച്ഛമാണെന്നും റാണ പറഞ്ഞിരുന്നു.

‘എന്‍റെ മാതാപിതാക്കളെ കുറിച്ച്‌ അത്രയും അധിക്ഷേപകരമായ ഒരു കാര്‍ട്ടൂണ്‍ ആരെങ്കിലും വരച്ചാല്‍ അയാളെ ഞാന്‍ കൊല്ലും’ ഇതായിരുന്നു റാണയുടെ വാക്കുകള്‍. ‘ഭഗവാന്‍ രാമന്‍റെയോ സീതയുടെയോ മറ്റ് ദേവീദേവന്മാരുടെയോ അറപ്പുണ്ടാക്കുന്ന കാര്‍ട്ടൂണുകള്‍ വരച്ചവരെ കൊല്ലാന്‍ തന്നെയാണ് എനിക്ക് തോന്നുക.’ എന്നും റാണ പറഞ്ഞു.

ഹസ്റത്ത് ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റാണക്കെതിരെ സാമുദായിക സ്പര്‍ധ വളര്‍ത്തല്‍, ക്രമസമാധാനം നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോടതിയുടെ അനുമതിയോടെ ബിനീഷിനെ കാണാനെത്തിയ അഭിഭാഷകരെ ഇ.ഡി തടഞ്ഞു

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകരെ എന്‍ഫോഴ്സ്മെന്റ് അനുവദിച്ചില്ല. ബംഗലൂരു സെഷന്‍സ് കോടതിയുടെ അനുമതി പ്രകാരം അഭിഷകരെത്തിയപ്പോഴാണ് ഇ.ഡി ഇവരെ തട‍ഞ്ഞത്. കോവിഡ് പരിശോധന നടത്തിയാല്‍ മാത്രമെ കാണാന്‍ അനുവദിക്കൂ എന്നാണ് ഇ.ഡിയുടെ നിലപാട്. ബിനീഷിനെ കാണാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. ബിനീഷിനെതിരെ ഗുരുതരമായ കാര്യങ്ങളാണ് ഇ.ഡി ഇന്നലെ കോടതിയെ അറിയിച്ചത്. ഏഴ് വര്‍ഷത്തിനിടെ ബിനീഷ് അനൂപിന് […]

You May Like

Subscribe US Now