സാമ്ബത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പോള്‍ ആര്‍ മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണും

author

സ്റ്റോക്ക്‌ ഹോം: 2020 സാമ്ബത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്ബത്തിക വിദഗ്ധരായ പോള്‍ ആര്‍ മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണും അര്‍ഹരായി. റോയല്‍ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ‘ലേലത്തിനുള്ള പുതിയ രീതികള്‍ കണ്ടെത്തിയതിനും ലേലവില്‍പന സംബന്ധിച്ച സിദ്ധാന്തങ്ങള്‍ മെച്ചപ്പെടുത്തിയതിനു’മാണ് ഇരുവര്‍ക്ക് നൊബേല്‍ പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി അറിയിച്ചു.

ആല്‍ഫ്രഡ് നൊബേലിന്റെ ഓര്‍മയ്ക്കായുള്ള സാമ്ബത്തികശാസ്ത്രത്തിനുള്ള റിക്‌സ്ബാങ്ക് പുരസ്‌കാരം (Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel) എന്നാണ് സാമ്ബത്തിക നൊബേല്‍ സമ്മാനം സാങ്കേതികമായി അറിയപ്പെടുന്നത്. 1969 മുതല്‍ 51 തവണ വിതരണം ചെയ്ത ഈ പുരസ്‌കാരം ഒരു നൊബേല്‍ സമ്മാനമായി തന്നെയാണ് കണക്കാക്കുന്നത്. 11 ലക്ഷം യുഎസ് ഡോളറും സ്വര്‍ണ മെഡലും അടങ്ങുന്നതാണ് പുരസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പിന്‍വാതില്‍ നിയമനത്തിന് തയ്യാറാകുന്നത് 5000 പേര്‍ : കോടികളുടെ അഴിമതിയെന്ന ആരോപണം ശക്തം

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ബോര്‍ഡ് – കോര്‍പ്പറേഷനുകളിലായി 5000ലധികം ആളുകളെ പിന്‍വാതിലിലൂടെ നിയമിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. 90 ലധികം വരുന്ന പൊതുമേഖല സ്ഥാപനങ്ങളിലും കോ-ഓപറേറ്റീവ് മേഖലയിലും ആണ് അനധികൃത നിയമനത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നത്. ഇതുകൂടാതെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 3000 ലധികം ആളുകളെ രണ്ട് മാസത്തിനകം സ്ഥിരപ്പെടുത്തുവാനുള്ള ഫയല്‍ നീക്കം സജീവമായി. അടുത്ത നൂറ് ദിവസത്തിനകം നിരവധി പേര്‍ക്ക് ജോലി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ചുവട് പിടിച്ചാണ് […]

You May Like

Subscribe US Now