സാമ്ബത്തിക സംവരണത്തെ കോണ്‍ഗ്രസ് അനുകൂലിക്കും

author

തിരുവനന്തപുരം: സാമ്ബത്തിക സംവരണ വിഷയത്തില്‍ യുഡിഎഫില്‍ വ്യത്യസ്തനിലപാട് നിലനില്‍ക്കേ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ കാഴ്ചപ്പാടിന് രൂപംനല്‍കാനായി കെപിസിസി രാഷ്ട്രീയകാര്യസമിതി ബുധനാഴ്ച യോഗം ചേരും.

മുന്നാക്കക്കാരില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാലത് പിന്നാക്ക വിഭാഗങ്ങളുടെ സംവരണം കുറച്ചുകൊണ്ടാകരുത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ യുഡിഎഫ് പ്രകടന പത്രികയില്‍ സാമ്ബത്തിക സംവരണം ഉള്‍പ്പെടുത്തിയിരുന്നു. മുന്നാക്കക്കാരിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്നായിരുന്നു പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്.

സാമ്ബത്തിക സംവരണമെന്ന ആശയത്തെ എതിര്‍ക്കുന്ന മുസ്‌ലിം ലീഗ് പ്രകടനപത്രികയില്‍ ഈ നിര്‍ദേശം ഉള്‍പ്പെടുത്തുന്നതിനോട് ആദ്യം യോജിച്ചിരുന്നില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ താത്പര്യം കണക്കിലെടുത്ത് എതിര്‍ത്തതുമില്ല. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയിലൂടെ സാമ്ബത്തിക സംവരണത്തിന് നിയമപരമായ സാഹചര്യം ഒരുക്കുകയെന്ന വലിയകടമ്ബ അന്ന് മുമ്ബിലുണ്ടായിരുന്നു. 2019-ല്‍ കേന്ദ്രം ഭരണഘടനാ ഭേദഗതി പാസാക്കി.

സാമ്ബത്തിക സംവരണത്തിനെതിരേ സമാന മനസ്സുള്ള സാമൂഹിക, സമുദായ സംഘടനകളെ അണിനിരത്താനുള്ള ശ്രമത്തിലാണ് ലീഗ്. ഇതിനെതിരേ സുപ്രിംകോടതിയെ സമീപിച്ചിട്ടുമുണ്ട്. ലീഗിന് അതിനുള്ള സ്വാതന്ത്ര്യം അനുവദിക്കുമ്ബോള്‍ തന്നെ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടില്‍ മാറ്റം വേണ്ടെന്നാണ് നേതൃത്വത്തിന്റെ ചിന്ത.

ആകെ സീറ്റിന്റെ പത്തുശതമാനമാണോ, പൊതു മെറിറ്റായി വരുന്ന 50 ശതമാനത്തിന്റെ പത്തു ശതമാനമാണോ സാമ്ബത്തിക സംവരണത്തില്‍ വരുകയെന്നതിനെക്കുറിച്ചുള്ള തര്‍ക്കം നിലനില്‍ക്കുന്നു. നിലവിലുള്ള സംവരണത്തെ ഒരുതരത്തിലും ബാധിക്കാത്തവിധമായിരിക്കും സാമ്ബത്തിക സംവരണം നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആകെ സീറ്റിന്റെ പത്തുശതമാനം വരെ സാമ്ബത്തിക സംവരണത്തിനായി നീക്കിവെക്കാമെന്നാണ് കേന്ദ്ര നിയമം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബാര്‍ കോഴ : ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ വിജിലന്‍സും ക്രൈംബ്രാഞ്ചും പരിശോധിക്കും

ബാര്‍ കോഴയുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ വിജിലന്‍സും ക്രൈംബ്രാഞ്ചും പരിശോധിക്കും.വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതികളില്‍ രഹസ്യാന്വേഷണം നടത്താനാണ് തീരുമാനം. ഡിജിപിക്ക് ലഭിച്ച പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് കെപിസിസി ഓഫിസിലും, രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നല്‍കിയെന്നായിരുന്നു ബിജുരമേശിന്റെ ആരോപണം. കെഎം മാണിക്കെതിരായ ആരോപണം പിന്‍വലിക്കുന്നതിന് ജോസ് കെ മാണി 10 […]

You May Like

Subscribe US Now