സാലറി കട്ട് ; ജീവനക്കാരുടെ ഒരുമാസത്തെ ശമ്ബളം തല്‍ക്കാലം പിടിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു

author

തിരുവനന്തപുരം : ജീവനക്കാരുടെ ഒരുമാസത്തെ ശമ്ബളം തല്‍ക്കാലം പിടിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും ഭരണാനുകൂല സംഘടനകളുടെയും ഉള്‍പ്പെടെയുള്ള കടുത്ത പ്രതിഷേധം കണക്കിലെടുത്താണ് സര്‍ക്കാറിന്റെ പിന്‍മാറ്റം. ശമ്ബളം പിടിക്കില്ലെന്ന് കാണിച്ച്‌ ധനകാര്യ വകുപ്പ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കി.

നേരത്തെ ശമ്ബളം പിടിക്കുമെന്ന് ധനകാര്യവകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും ഇതിനെ എതിര്‍ത്ത് തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് സര്‍ക്കാര്‍ ശമ്ബളം പിടിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാരുന്നത്. സാമ്ബത്തികപ്രതിസന്ധി ഗുരുതരമായാല്‍ മാത്രം പുനഃരാലോചനയുണ്ടാകും. സാലറി കട്ട് വഴി ഒരു മാസത്തെ ശമ്ബളം 6 മാസം കൊണ്ട് മാറ്റിവയ്ക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

സാലറി കട്ട് തുടര്‍ന്നാല്‍ പണിമുടക്ക് ആരംഭിക്കാന്‍ പ്രതിപക്ഷ സംഘടനകളുടെ നീക്കമുണ്ടായിരുന്നു. കോടതിയെയും സമീപിക്കാനും ആലോചയുണ്ടായിരുന്നു. രണ്ടും തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലും സര്‍ക്കാരിനുണ്ടായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാലറി കട്ട് തുടരാനുള്ള തീരുമാനം ഉടന്‍ വേണ്ടെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരെ പ്രകോപിപ്പിക്കേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചികിത്സാ രംഗം 'ബ്രേക് ഡൗണില്‍'; കേരളത്തില്‍ പ്രതിരോധം പാളുന്നു; കൊറോണ ബാധ ദേശീയ ശരാശരിയുടെ ഇരട്ടിയോളം

കൊച്ചി: കൊവിഡ് പോരാട്ടത്തിന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തത് ‘ബ്രേക് ദ ചെയിന്‍’ ആണെങ്കിലും കേരളത്തില്‍ ആരോഗ്യചികിത്സാ രംഗം ‘ബ്രേക് ഡൗണില്‍’ (തകര്‍ച്ച) ആകുന്നു. കൊവിഡ് ബാധിതരുടെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയോളമായി. പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ പലതും പാളി. ഐഎംഎ ആരോഗ്യ അടിയന്തരാവസ്ഥ ശുപാര്‍ശ ചെയ്തപ്പോള്‍ സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചു. കൊവിഡ് മൂലമുള്ള മരണനിരക്കും കൂടുന്നു, മൃതദേഹങ്ങള്‍ മാറിപ്പോകുന്നു. സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍മാരും നഴ്‌സുമാരും സമരം […]

Subscribe US Now