സിദ്ദിഖ് കാപ്പന്‍റെ അറസ്റ്റില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി പൊലീസിന് നോട്ടീസ് അയച്ചു

author

ന്യൂഡല്‍ഹി : മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍റെ അറസ്റ്റില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യു പി പൊലീസിന് നോട്ടീസ് അയച്ചു. സിദ്ദിഖ് കാപ്പനെതിരെയുള്ള നടപടി റിപ്പോര്‍ട്ട് നാലാഴ്‍ച്ചയ്ക്കകം കൈമാറണമെന്നാണ് നിര്‍ദേശം. കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ നല്‍കിയ പരാതിയിലാണ് ഇടപെടല്‍.

ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. ഹാഥ്റസിലെ ബലാല്‍സംഗ കൊലപാതക സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. രണ്ട് മാസത്തിലധികമായി യുപിയിലെ മഥുര ജയിലില്‍ കഴിയുകയാണ് കാപ്പന്‍. അതേസമയം സിദ്ദിഖ് കാപ്പന്‍റെ കേസ് സുപ്രീംകോടതി ജനുവരി മൂന്നാംവാരത്തിലേക്ക് മാറ്റിവെച്ചു. കേസില്‍ ഉത്തര്‍പ്രദേശ് പൊലീസ് നല്‍കിയ പുതിയ സത്യവാംങ്മൂലത്തിന് മറുപടി നല്‍കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ അഭിഭാഷകന്‍ കപില്‍ സിബല്‍ സമയം ചോദിച്ചപ്പോഴാണ് കേസ് ജനുവരി മാസത്തേക്ക് ചീഫ് ജസ്റ്റിസ് മാറ്റിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരി ജയിലില്‍ തുടരും; ജാമ്യാപേക്ഷ തള്ളി ബംഗളൂരു കോടതി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബിനീഷിന്റെ അപേക്ഷ ബംഗളൂരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി തള്ളി. അന്വേഷം പുരോഗമിക്കുകയാണെന്നും ബിനീഷിന്റെ സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇനിയും ആളകളെ ചോദ്യം ചെയ്യാനുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ട് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഒക്ടോബര്‍ 29ന് ആയിരുന്നു ലഹരി കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് അറസ്റ്റിലായത്.

You May Like

Subscribe US Now