സിപിഎം നേതൃത്വം ഇടപെട്ടു; കാരാട്ട് ഫൈസലിനെ മാറ്റി

author

കോഴിക്കോട്: സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച കാരാട്ട് ഫൈസലിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് മാറ്റി. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഫൈസലിനെ വെട്ടിയത്. കൊടുവള്ളി നഗരസഭയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു കാരാട്ട് ഫൈസല്‍.

നേരത്തെ പിടിഎ റഹിം എംഎല്‍എ പ്രഖ്യാപിച്ച കൊടുവള്ളി നഗരസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കാരാട്ട് ഫൈസലും ഇടംപിടിച്ചിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണസംഘം ചോദ്യം ചെയ്തയാളെ മല്‍സരിപ്പിക്കുന്നത് വിവാദത്തിന് തുടക്കമിട്ടിരുന്നു. പാര്‍ട്ടിക്കുള്ളിലും ഇത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് കാരാട്ട് ഫൈസലിനെ മാറ്റിയത്. കഴിഞ്ഞ ഭരണസമിതിയലും കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയില്‍ ഇടതു കൗണ്‍സിലര്‍ ആയിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണവുമായി ഏറെ മുന്നോട്ട് പോയ ഫൈസല്‍, എല്‍ഡിഎഫ് മാറ്റിയ സാഹചര്യത്തില്‍ സ്വതന്ത്രനായി മല്‍സരിക്കുമോ എന്ന കാര്യം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശിവശങ്കര്‍ കോടതിയില്‍ നല്‍കി കുറിപ്പിന് മറുപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കോടതിയില്‍ നല്‍കി കുറിപ്പിന് മറുപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വാട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്ന് സ്വര്‍ണ കള്ളക്കടത്തിലും ലൈഫ് മിഷന്‍ പദ്ധതിയിലും സ്വപ്നയ്ക്കും ശിവശങ്കറിനുമുള്ള പങ്ക് വ്യക്തമാണെന്ന് ഇ.ഡി വ്യക്തമാക്കി.ഇ.ഡിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചാണ് എം ശിവശങ്കര്‍ ജാമ്യപേക്ഷ നല്‍കിയത്. ഇ.ഡി ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തിയെന്നും അത് താന് നിരസിച്ചതാണ് തന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നുമായിരുന്നു എം ശിവശങ്കറിന്റെ വാദം. […]

You May Like

Subscribe US Now