സിപിഎം യുവനേതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

author

സുല്‍ത്താന്‍ ബത്തേരി: സിപിഎം യുവനേതാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം ബത്തേരി ഏരിയാകമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ എ കെ ജിതൂഷ് (40) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

എല്‍ഡിഎഫ് ബത്തേരി നഗരസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായിരുന്നു. എസ്‌എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി, ഫ്രീഡം ടു മൂവ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു. നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന എ.കെ. കുമാരന്റെ മകനാണ്. അമ്മ: സരള. ഭാര്യ: ദീപ (വ്യാപാരി സഹകരണസംഘം ജീവനക്കാരി). മക്കള്‍: ഭരത് കൃഷ്ണ, എട്ടുമാസം പ്രായമുള്ള മകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലീജിയണ്‍ ഓഫ് മെറിറ്റ് പുരസ്കാരം നല്‍കി ട്രംപ് സര്‍ക്കാര്‍ : ഇന്ത്യ-യു.എസ് ബന്ധം സര്‍വ്വകാല ദൃഡം

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലീജിയണ്‍ ഓഫ് മെറിറ്റ് പുരസ്കാരം നല്‍കി ആദരിച്ച്‌ ട്രംപ് സര്‍ക്കാര്‍. ഇരുരാജ്യങ്ങളുടെയും നയതന്ത്രപരമായ പങ്കാളിത്തം ഉയര്‍ത്തുന്നതിലും ആഗോള ശക്തിയായി ഇന്ത്യയെ മാറ്റുന്നതിലും പ്രധാന പങ്കുവഹിച്ചത് നരേന്ദ്രമോദിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദേഹത്തിന് ഈ പുരസ്‌കാരം ട്രംപ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. തിങ്കളാഴ്ച യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒ’ബ്രിയനില്‍ നിന്നും പ്രധാനമന്ത്രിക്ക് വേണ്ടി അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത്ത് സിംഗ് പുരസ്‌കാരം സ്വീകരിച്ചു. ഇന്ത്യ-യുഎസ് ബന്ധം ദൃഢമാക്കി നിര്‍ത്തുന്നതില്‍ […]

Subscribe US Now