സി.എ.ജി റിപ്പോര്‍ട്ട്​: സ്​പീക്കര്‍ എന്ത്​ തീരുമാനമെടുത്താലും അംഗീകരിക്കും – മന്ത്രി തോമസ്​ ഐസക്ക്​

author

തിരുവനന്തപുരം: കിഫ്​ബിയെ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടതില്‍ ധനമന്ത്രി തോമസ്​ ഐസക്ക് സ്​പീക്കര്‍ പി. ശ്രീരാമകൃഷ്​ണന്​ മുമ്ബാകെ​ വിശദീകരണം നല്‍കി. അവസരം തന്നാല്‍ കൂടുതല്‍ വിശദീകരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്​പീക്കര്‍ എന്ത്​ തീരുമാനമെടുത്താലും അംഗീകരിക്കും​. എത്തിക്​സ്​ കമ്മിറ്റിക്ക്​ മുന്നില്‍ വിശദീകരണം നല്‍കാനും തയാറാണ്​. സി.എ.ജി നടത്തിയത്​ നിയമസഭ അവകാശ ലംഘനമാണെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു.

സി.എ.ജി റിപ്പോര്‍ട്ട് വിവാദത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദങ്ങളിലേക്ക് നിയമസഭയെ വലിച്ചിഴച്ചുവെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍.

പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ്​ ധനമന്ത്രിയോട് സ്പീക്കര്‍ വിശദീകരണം ആവശ്യപ്പെട്ടത്​. മറുപടി ലഭിച്ചതിനാല്‍ ഇനി തുടര്‍നടപടി സ്വീകരിക്കുമെന്നാണ്​ സൂചന. അവകാശലംഘനമെന്ന പ്രതിപക്ഷ വാദം സ്പീക്കര്‍ അംഗീകരിച്ചാല്‍ സര്‍ക്കാറിന് തിരിച്ചടിയാകും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എം. ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്ന് വിധി വ്യക്തമാക്കും

നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതി എം. ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയില്‍ എറണാകുളം സാമ്ബത്തിക കുറ്റാന്വേഷണ കോടതി ഇന്ന് വിധി വ്യക്തമാക്കും. ശിവശങ്കറിനെ 7 ദിവസത്തെ കസ്റ്റഡി ലഭിക്കണമെന്നാണ് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ശിവശങ്കരനെ കസ്റ്റഡിയില്‍ വിട്ടു നല്‍കരുതെന്നും ശിവശങ്കര കൈയ്യില്‍ നിന്നും മൊബൈല്‍ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കസ്റ്റഡി അപേക്ഷയില്‍ വിധിപറയുന്നത് ഇന്നത്തേക്ക് കോടതി മാറ്റി. സ്വപ്ന സരിത് എന്നിവരെ മൂന്നു ദിവസത്തേക്ക് […]

You May Like

Subscribe US Now