സീരിയല്‍ നടി വി.ജെ ചിത്രയുടെ ആത്മഹത്യ : പ്രതിശ്രുത വരന്‍ ഹേംനാഥിനെ അറസ്റ്റ് ചെയ്ത് പോലീസ്

author

ചെന്നൈ: സീരിയല്‍ നടി വി.ജെ ചിത്ര ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ ഹേംനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. അഞ്ചു ദിവസം തുടര്‍ച്ചയായി പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഹേംനാഥിനെ അറസ്റ്റ് ചെയ്തത്.

ചിത്രയുടെ അമ്മ വിജയയും ഹേംനാഥും നല്‍കിയ മാനസിക സമ്മര്‍ദമാണ് ആത്മഹത്യയ്ക്ക് ചിത്രയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞിരുന്നു. വിജയയേയും ഇന്നലെ പോലീസ് രണ്ട് മണിക്കൂറിലേറെ ചോദ്യം ചെയ്തു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്ബ് ചിത്ര മൊബൈല്‍ ഫോണില്‍ വാഗ്വാദത്തിലേര്‍പ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. താനും ചിത്രയും തമ്മില്‍ വാഗ്വാദമുണ്ടായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ വിജയ പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് നുസ്രത്ത്പേട്ടിലെ ആഡംബര ഹോട്ടലില്‍ ചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത മാനസിക സമ്മര്‍ദമാണ്‌ ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയില്‍ ചിത്രയുടെ വിവാഹം നടത്താനിരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 50 രൂപ കൂട്ടി; രണ്ടാഴ്ചക്കിടെ വില കൂട്ടുന്നത് ഇത് രണ്ടാം തവണ

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില എണ്ണക്കമ്ബനികള്‍ വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 50 രൂപയാണ് കൂട്ടിയത്. 701 രൂപയാണ് പുതിയ വില. പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്കും വില കൂടി. 27 രൂപ കൂടിയതോടെ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1319 രൂപയായി. ഈ മാസം ഇതു രണ്ടാം തവണയാണ് പാചക വാതക വില കൂട്ടുന്നത്. ഡിസംബര്‍ രണ്ടിനായിരുന്നു ഇതിന് മുന്‍പ് വില കൂട്ടിയത്. […]

You May Like

Subscribe US Now