മുംബൈ: ബോളിവുഡിലെ ലഹരി ഇടപാട് അന്വേഷണത്തിനെതിരെ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. സുശാന്ത് സിംഗിന്റെ മരണത്തില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റും എന്താണ് കണ്ടെത്തിയത് ? നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അന്വേഷണത്തിലേക്ക് അവര്‍ കാര്യങ്ങള്‍ തിരിച്ചു വിടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ബിജെപിയുടെയും മോദിയുടെയും അടുത്ത ആളുകളാണെന്നാണ് അറിഞ്ഞത്. ലഹരികേസില്‍ എല്ലാ നടിമാരെയും വിളിച്ചു ചോദ്യം ചെയ്യുകയാണ്.