ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സാരംഗ് കോട്ട്വാളാണ് വാദം കേള്‍ക്കുന്നത്.
സുശാന്ത് സിംഗ്, കഞ്ചാവ് സിഗരറ്റ് വലിക്കുമായിരുന്നുവെന്ന് ജാമ്യാപേക്ഷയില്‍ റിയ ചക്രവര്‍ത്തി വെളിപ്പെടുത്തി. ജീവനക്കാരെ ഉപയോഗിച്ച് സുശാന്ത് ലഹരിവസ്തുക്കള്‍ വാങ്ങിപ്പിക്കുമായിരുന്നു. തന്നെയും സഹോദരനെയും അടക്കം സുശാന്ത് ഉപയോഗിച്ചു. നടന് ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ലഹരി ഉപയോഗിച്ചതിന് പ്രതിയാകുമായിരുന്നുവെന്നും റിയ ആരോപിച്ചു. റിയയുടെ സഹോദരന് ഷൊവിക് ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷയും ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.