സു​ശാ​ന്തിന്റെ മ​ര​ണം; റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ വീട്ടില്‍ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യു​ടെ റെ​യ്ഡ്

author

മും​ബൈ: സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ വീട്ടില്‍ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ(​എ​ന്‍​സി​ബി)​യു​ടെ പ​രി​ശോ​ധ​ന. റി​യ​യു​ടെ മും​ബൈ​യി​ലെ വീട്ടിലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

റി​യ​ക്ക് ല​ഹ​രി മ​രു​ന്ന് റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് റെ​യ്ഡ്. ഇന്ന് പു​ല​ര്‍​ച്ചെ​യാ​ണ് റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ വീ​ട്ടി​ല്‍ റെ​യ്ഡ് ആ​രം​ഭി​ച്ച​ത്.

നേ​ര​ത്തെ എ​ന്‍​സി​ബി മും​ബൈ​യി​ല്‍ അ​റ​സ്റ്റ് ചെ​യ്ത ല​ഹ​രി മ​രു​ന്ന് ഇ​ട​പാ​ടു​കാ​ര​ന്‍ സ​യി​ദ് വി​ല​ത്ര​യ്ക്ക് റി​യ​യു​ടെ സ​ഹോ​ദ​ര​ന്‍ ഷോ​വി​ക് ച​ക്ര​വ​ര്‍​ത്തി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

താ​ന്‍ ഒ​രി​ക്ക​ല്‍ പോ​ലും മ​യ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും സു​ശാ​ന്തി​നെ ലഹരി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ നി​ന്നും താ​ന്‍ വി​ല​ക്കി​യി​രു​ന്നു​വെ​ന്നും റി​യ ച​ക്ര​വ​ര്‍​ത്തി പ​റ​ഞ്ഞി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പോപുലര്‍ തട്ടിപ്പ്​:ഇതുവരെ രജിസ്​റ്റര്‍ ചെയ്​തത്​ രണ്ട്​ കേസ്; മറ്റു പരാതിക്കാരെ സാ​ക്ഷി​ക​ളാ​ക്കുന്നു

കോ​ന്നി: പോ​പു​ല​ര്‍ സാ​മ്ബ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ല്‍ സം​സ്ഥാ​ന​ത്ത് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത് വെ​റും ര​ണ്ടു കേ​സ്​ മാ​ത്രം. കോ​ന്നി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ 1740/ 2020 കേ​സും പ​ത്ത​നം​തി​ട്ട പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ മ​റ്റൊ​രു കേ​സും മാ​ത്ര​മാ​ണ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ത് പ്ര​തി​ക​ള്‍​ക്ക് പെ​ട്ടെ​ന്ന് ജാ​മ്യം ല​ഭി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്. 2000 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ത​ട്ടി​പ്പ് കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ദി​വ​സേ​ന നൂ​റി​ല​ധി​കം പ​രാ​തി​ക​ളാ​ണ് വ​രു​ന്ന​ത്. ഇ​ത്ത​രം പ​രാ​തി​ക്കാ​രെ കോ​ന്നി സ്​​റ്റേ​ഷ​നി​ല്‍ ര​ജി​സ്​​റ്റ​ര്‍ […]

You May Like

Subscribe US Now