‘സൂഫിയും സുജാതയും’ ചിത്രത്തിന്റെ സംവിധായകന്‍ ഷാനവാസ് മരിച്ചിട്ടില്ലെന്ന് കുടുംബം

author

കൊച്ചി : ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ നരണിപ്പുഴ ഷാനവാസ് (37) അന്തരിച്ചെന്ന വാര്‍ത്ത നിഷേധിച്ച്‌ ബന്ധുക്കള്‍. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ ആണെന്നും തലച്ചോറിന് ആഘാതമുണ്ടെന്നും അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ തയാറെടുക്കുകയാണെന്നും കുടുംബം വ്യക്തമാക്കി. ഇക്കാര്യം സ്ഥിരീകരിച്ച്‌ നടനും നിര്‍മാതാവുമായ വിജയ് ബാബുവും രംഗത്തെത്തിയിട്ടുണ്ട്.

ഷാനവാസ് വെന്റിലേറ്ററിലാണെന്നും അദ്ദേഹത്തിന് ഹൃദയമിടിപ്പ് ഉണ്ടെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്ബത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ വച്ച്‌ രക്തസ്രാവം ഉണ്ടായിരുന്നു.

എഡിറ്ററായാണ് സിനിമ മേഖലയില്‍ ഷാനവാസ് സജീവമായത്. ‘കരി’യാണ് ആദ്യ ചിത്രം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. ‘സൂഫിയും സുജാതയും’ വന്‍ വിജയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു; നിയമസഭയിലേക്ക് മല്‍സരിക്കും

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ ശേഷിക്കേ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കാന്‍ മുസ് ലിം ലീഗ് തീരുമാനിച്ചു. മലപ്പുറം ജില്ലാ ലീഗ് ഓഫിസില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതിയിലാണ് തീരുമാനം. നിലവില്‍ മലപ്പുറം ലോക്‌സഭാംഗമായ കുഞ്ഞാലിക്കുട്ടി തദ്സ്ഥാനം രാജിവച്ചേക്കും. സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടിയെ തിരിച്ചുവിളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്ന് മുസ്‌ലിം […]

You May Like

Subscribe US Now