സെക്രട്ടറിയേറ്റിലെ പകുതി കത്തിയ ഫയലുകള്‍ സ്ട്രോങ് റൂമിലേക്ക് മാറ്റി

author

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രൊട്ടോകോള്‍ ഓഫീസിലുണ്ടായ തീപിടിത്തതില്‍ പകുതി കത്തിയ ഫയലുകള്‍ സ്ട്രോങ് റൂമിലേക്ക് മാറ്റി. വിദഗ്ധ സമിതിയുടെ അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ ഇനി ഫയലുകള്‍ പുറത്തെടുക്കൂ. അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് വിദഗ്ധ സമിതി ഫയലുകള്‍ ട്രഷറി സ്ട്രോങ് റൂമിലേക്ക് മാറ്റിയത്.

ഓരോ ഫയലുകളും കൃത്യമായി നമ്ബരിട്ടാണ് വിദഗ്ധ സമിതി പരിശോധിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പ്രോട്ടോകോള്‍ ഓഫീസും പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റും തൊട്ടപ്പുറത്തുള്ള മുറിയില്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓണം അവധി അന്വേഷണത്തെ ബാധിക്കില്ല.

ഗസറ്റഡ് വിജ്ഞാപനങ്ങളും ഗസ്റ്റ് ഹൗസിലെ റൂം ബുക്കിങ് രേഖകളുമാണ് കത്തിയത്. സുപ്രധാന ഫയലുകള്‍ സുരക്ഷിതമാണെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

11 ദിവസത്തെ പൂജയ്ക്കായി പ്രതിഫലമായി നല്‍കിയ അഞ്ച് ലക്ഷവും വ്യാജ നോട്ടുകള്‍; വീട്ടമ്മ പിടിയില്‍

സിതാപുര്‍: പൂജക്ക് പ്രതിഫലമായി വ്യാജ നോട്ടുകള്‍ നല്‍കിയ വീട്ടമ്മ പിടിയില്‍. ഉത്തര്‍ പ്രദേശിലെ സീതാപുര്‍ ജില്ലയിലെ തെര്‍വ മാണിക്പൂര്‍ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. നാല്‍പ്പത് പുരോഹിതരെ നിയോഗിച്ച്‌ 11 ദിവം നീണ്ട പൂജയാണ് വീട്ടമ്മ നടത്തിയത്. തുടര്‍ന്ന് പുരോഗിതര്‍ക്ക് പൂജയ്ക്ക് പ്രതിഫലമായി 5.53 ലക്ഷം രൂപയാണ് നല്‍കേണ്ടിയിരുന്നത്. ഈ പണമാണ് വ്യാജ നോട്ടുകള്‍ നല്‍കി കബളിപ്പിച്ചത്. തുടര്‍ന്ന് പുരോഹിതര്‍ പോലീസില്‍ പരാതി നല്‍കുകയും വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തത്. […]

You May Like

Subscribe US Now