തിരുവനന്തപുരം: സെപ്റ്റംബറിലെ പെന്ഷന് വിതരണം ഇന്നുമുതല്‍ ആരംഭിക്കും. 54,73,343 പേര്‍ക്ക് പെന്ഷന് ഇന്ന് മുതല്‍ ലഭിച്ചുതുടങ്ങും. പെന്ഷന് 1400 രൂപയായി വര്‍ധിച്ചത് ഇന്നുമുതല്‍ അവരുടെ കൈകളില്‍ ലഭിച്ചു തുടങ്ങും. 600 രൂപയായിരുന്നു പെന്ഷന് ആണ് ഇപ്പോള്‍ കൂട്ടി 1400 രൂപയാക്കി മല്കുന്നത്. യുഡിഎഫ് കാലത്ത് പെന്ഷന് ലഭിച്ചിരുന്നത് 34,43,000 പേര്‍ക്ക് ആയിരുന്നെങ്കില്‍ ഇന്നത് 54,73,343 പേര്‍ക്ക് ആയി.
88 ലക്ഷം കാര്‍ഡുടമകള്‍ക്ക് വീണ്ടും ഭക്ഷ്യ കിറ്റ് നല്കാന് ഇന്ന് തുടക്കം കുറിച്ചു. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്ബോള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി ഡിസംബര്‍ വരെ വീണ്ടും ഭക്ഷ്യകിറ്റ് നല്കാന് തീരുമാനിച്ചിരിക്കുന്നത്. സാമൂഹ്യ സുരക്ഷ പെന്ഷന് ഇനത്തില്‍ 606.63 കോടി രൂപയും ക്ഷേമ പെന്ഷന് ഇനത്തില്‍ 85.35 കോടി രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.