സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ തീപിടിത്തം: ഇ​ട​പെ​ട്ട​തു സം​ഘ​ര്‍​ഷം ഒ​ഴി​വാ​ക്കാ​നെ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി ​​​വി​​​ശ്വാ​​​സ് മേ​​​ത്ത

author

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ള്‍ താ​​​ന്‍ നേ​​​രി​​​ട്ടി​​​ട​​​പെ​​​ട്ടു ചി​​​ല രാ​​​ഷ് ട്രീ​​​യ നേ​​​താ​​​ക്ക​​​ളെ​​​യും മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ​​​യും പു​​​റ​​​ത്താ​​​ക്കി​​​യ​​​ത് സം​​​ഘ​​​ര്‍​​​ഷം ഒ​​​ഴി​​​വാ​​​ക്കാ​​​നെ​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​വി​​​ശ്വാ​​​സ് മേ​​​ത്ത. സെക്രട്ടേറിയറ്റിനെ രാഷ്ട്രീയ വേദിയാക്കാ‍ന്‍ അനുവദിക്കില്ലെന്നു അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റില്‍ കഴിഞ്ഞ ദിവസം തീപിടിത്തം ഉണ്ടായപ്പോള്‍ സ്ഥലത്തെത്തിയ എംഎല്‍എമാര്‍ അടക്കമുള്ള രാഷ്ട്രീയനേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും പുറത്താക്കിയ സംഭവത്തെക്കുറിച്ച്‌ സ്വകാര്യ ചാനലിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സെക്രട്ടേറിയറ്റ് എന്റെ ക്ഷേത്രമാണ്. എന്റെ കര്‍മ ഭൂമിയാണ്. അതിനകത്ത് ഏതു രാഷ്ട്രീയക്കാരനായാലും ശരി, വരാന്‍ പാടില്ല. അവിടെ വന്നിട്ടു പ്രസംഗിക്കാന്‍ പാടില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാം, പറയാം. പ്രവേശിക്കാന്‍ അനുമതി ചോദിക്കാം. അതിനകത്ത് ഒരു സംഭവമുണ്ടായാല്‍ രാഷ്ട്രീയ വേദിയാക്കി മാറ്റാന്‍ അനുവദിക്കില്ല. അതു കൊണ്ടാണു വിഷയത്തില്‍ ഇടപെട്ടതും കര്‍ശന നിലപാട് എടുത്തതും’- ചീഫ് സെക്രട്ടറി പറഞ്ഞു.

താനൊരു യോഗത്തിലായിരുന്നു, പൊലീസിനെയോ ഡിജിപിയെയോ വിളിച്ചു പറയാന്‍ സമയമുണ്ടായിരുന്നില്ല. അതിനിടയ്ക്ക് ആളുകള്‍ അകത്തു കയറി ബഹളമുണ്ടാക്കി പ്രസംഗിക്കാന്‍ തുടങ്ങി. ഇനി അവര്‍ ഓഫിസിനകത്തു കയറും. 500 ആളുകള്‍ അവിടെ ഇരുന്നു കഴിഞ്ഞാല്‍ അതു പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ലാത്തിച്ചാര്‍ജിലേക്കും മറ്റും നയിക്കുകയും ചെയ്യും. ഇതൊക്കെ അനുവദിക്കാന്‍ പറ്റുമോയെന്നും ചീഫ് സെക്രട്ടറി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വെഞ്ഞാറമൂട്​ ഇരട്ട കൊലപാതകം: ​ പിന്നില്‍ കോണ്‍ഗ്രസ്​ രാഷ്​ട്രീയ ഗൂഢാലോചന- ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ്​ രാഷ്​ട്രീയ ഗൂഢാലോചനയാണ്​ വെഞ്ഞാറമൂട്​ തേമ്ബാംമൂടില്‍ ഡി.വൈ.എഫ്​.ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന്​ പിന്നിലെന്ന്​ സി.പി.എം. കേരളത്തിന്‍െറ സമാധാന അന്തരീക്ഷം തകര്‍ത്ത് കലാപം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അന്വേഷണത്തിന്​ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൊലപാതകത്തിന്​ പിന്നില്‍ കോണ്‍ഗ്രസാണെന്ന ആരോപണം യൂത്ത്​ കോണ്‍ഗ്രസ്​ തള്ളി. ഈ പ്രചാരണം സി.പി.എം ഗൂഢാലോചനയാണെന്ന്​ യൂത്ത്​ കോണ്‍ഗ്രസ്​ പ്രതികരിച്ചു. ഡി.വൈ.എഫ്​.ഐ കലിങ്ങിന്‍ മുഖം […]

You May Like

Subscribe US Now