സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്തം:‌ ഫോ​റ​ന്‍​സി​ക് ക​ണ്ടെ​ത്ത​ല്‍ സ​ര്‍​ക്കാ​ര്‍ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല

author

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​റ​ന്‍​സി​ക് ക​ണ്ടെ​ത്ത​ല്‍ സ​ര്‍​ക്കാ​ര്‍ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണം ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​വ​രെ ഐ​ജി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

കെ​മി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ ന​ല്‍​ക​രു​തെ​ന്ന് ഫോ​റ​ന്‍​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഐ​ജി നി​ര്‍​ദേ​ശി​ച്ചു. 2021വ​രെ സ​ര്‍​വീ​സു​ള്ള ഫൊ​റ​ന്‍​സി​ക് ഡ​യ​റ​ക്ട​ര്‍ നേ​ര​ത്തേ വി​ര​മി​ക്കു​ന്ന​ത് ഭീ​ഷ​ണി മൂ​ല​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. തീ ​പി​ടു​ത്തം ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് മൂ​ല​മ​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട് വ​ന്നു. ഇ​തോ​ടെ സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം പൊ​ളി​ഞ്ഞു. ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് ആ​ധി​കാ​രി​ക രേ​ഖ​യാ​യി കോ​ട​തി​യി​ല്‍ പ​രി​ഗ​ണി​ക്കും. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് അ​ല്ലെ​ങ്കി​ല്‍ എ​ങ്ങ​നെ​യാ​ണ് തീ​പി​ടി​ച്ച​ത്, ആ​രാ​ണ് തീ​വ​ച്ച​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

റേഷന്‍ കടകളുമായി ബന്ധപ്പെട്ട് തര്‍ക്കം; യുപിയില്‍ ബിജെപി പ്രാദേശിക നേതാവ് യുവാവിനെ വെടിവച്ച്‌ കൊലപ്പെടുത്തി

വാരണാസി: ഉത്തര്‍പ്രദേശില്‍ പ്രാദേശിക ബിജെപി നേതാവ് യുവാവിനെ വെടിവച്ച്‌ കൊലപ്പെടുത്തി. ഗ്രാമത്തിലെ റേഷന്‍ കടകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. വാരണാസിയിലെ ധുര്‍ജാന്‍പൂരിലാണ് സംഭവം. സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയും 20 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ജയ്പ്രകാശ് പാല്‍ എന്ന വ്യക്തിയെയാണ് ബിജെപി പ്രാദേശിക നേതാവ് ധീരേന്ദ്ര പ്രതാപ് സിംഗ് വെടിവച്ച്‌ കൊലപ്പെടുത്തിയത്. ജയ്പ്രകാശിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Subscribe US Now