സൈനിക സ്കൂള്‍ പ്രവേശനത്തിന് 27 ശതമാനം പിന്നാക്ക സംവരണം; അടുത്ത അധ്യായന വര്‍ഷം മുതല്‍ നടപ്പാക്കും

author

ന്യൂഡല്‍ഹി. സൈനിക സ്‌കൂള്‍ പ്രവേശനത്തിന് പിന്നാക്ക സംവരണം ഏര്‍പ്പെടുത്തു‌മെന്ന് പ്രതിരോധ മന്ത്രാലയം. ഒബിസി വിഭാ​ഗത്തില്‍ പെടുന്നവര്‍ക്ക് 27 ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തുക. പ്രതിരോധ സെക്രട്ടറി അജയ് കുമാറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 2021- 22 അധ്യായന വര്‍ഷം മുതലാവും സംവരണം നടപ്പാക്കുക.

ദേശീയ മാനദണ്ഡങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കുമന്നതുമായി ബന്ധപ്പെട്ട മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കും അനുസൃതമായാണ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 13ന് ഇതുസംബന്ധിച്ച ഉത്തരവ് എല്ലാ സൈനിക സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി. അതിനിടെ സംവരണത്തിനെതിരെ ഒരു വിഭാ​ഗം രം​ഗത്തെത്തി. സായുധസേനയില്‍ ജാതിവിവേചനത്തിന്റെ വിത്തുപാകുന്ന ദൂരവ്യാപക പ്രത്യാഘാതത്തിന് ഇത് കാരണമാകുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ പ്രതിരോധ മന്ത്രാലയം തള്ളി.

പട്ടികജാതി വിഭാഗക്കാര്‍ക്ക്‌ 15 ശതമാനവും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക്‌ 7.5ശതമാനവും വിരമിച്ച സൈനികരുടെ മക്കള്‍ക്ക് 25 ശതമാനം സംവരണവും നിലവിലുണ്ട്. ഇതിനുപുറമേയായിരിക്കും ഒബിസി വിഭാഗക്കാര്‍ക്കുളള സംവരണം. എല്ലാ സൈനിക സ്കൂളുകളിലേയും 67 ശതമാനം സീറ്റുകള്‍ ആ സംസ്ഥാനത്തെ അല്ലെങ്കില്‍ കേന്ദ്രഭരണ പ്രദേശത്തെ കുട്ടികള്‍ക്കാണ്. 33 ശതമാനം ഇതരസംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്കും. സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്ക് അതത് സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ ലഭിച്ചില്ലെങ്കില്‍ 67 ശതമാനം തികയ്ക്കുന്നതിനായി ആ ഒഴിവുകള്‍ പ്രതിരോധ, ജനറല്‍ വിഭാഗങ്ങളായി പരിഗണിക്കുകയും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുകയും ചെയ്യും. ആറാംക്ലാസ് മുതലാണ് സൈനിക സ്കൂളുകളിലേക്ക് പ്രവേശനം നല്‍കുക. മത്സരപരീക്ഷയുടെയും മെഡിക്കല്‍ ഫിറ്റ്നസിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം! ഇന്ന് ബ്ലൂമൂണ്‍ , ഒരു ഋതുവില്‍ സംഭവിക്കുന്ന നാല് പൗര്‍ണമികളില്‍ മൂന്നാമന്‍

ഡല്‍ഹി : വാനിരീക്ഷകര്‍ക്ക് കൗതുകക്കാഴ്ച ഒരുക്കി ഇന്ന് ബ്ലൂ മൂണ്‍ ദൃശ്യമാകും. അപൂര്‍വമായി മാത്രം ദൃശ്യമാകുന്ന പൗര്‍ണമി (പൂര്‍ണ ചന്ദ്രന്‍)യാണ് ബ്ലൂമൂണ്‍ എന്ന് അറിയപ്പെടുന്നത്. ഒരു കലണ്ടര്‍ മാസത്തില്‍ തന്നെയുള്ള രണ്ടാമത്തെ പൗര്‍ണമി അഥവാ ഒരു ഋതുവില്‍ സംഭവിക്കുന്ന നാല് പൗര്‍ണമികളില്‍ മൂന്നാമത്തേതിനെയാണ് ബ്ലൂ മൂണ്‍ അഥവാ നീല ചന്ദ്രന്‍ എന്ന് വിളിക്കുന്നത്. ചന്ദ്രന്റെ നിറവുമായി ഈ പേരിന് ബന്ധമൊന്നും ഇല്ല. അപൂര്‍വ്വമായി സംഭവിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് ബ്ലൂ മൂണ്‍ […]

You May Like

Subscribe US Now