സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബലിയാട്; വെളിപ്പെടുത്തലുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍

author

ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ വെളിപ്പെടുത്തലുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം പല രാഷ്ട്രീയ നേതാക്കളും ബലിയാടായെന്നും തെറ്റ് ചെയ്ത വമ്ബന്മാര്‍ രക്ഷപ്പെട്ടെന്നും ഫെനി പറഞ്ഞു. സര്‍ക്കാര്‍ പുതിയ അന്വേഷണം പ്രഖ്യാപിച്ചാല്‍ കൂടുതല്‍ വെളിപ്പെടുത്താമെന്നാണ് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഫെനി പറഞ്ഞു.

സോളാര്‍ കെസിന്റെ തുടക്കം മുതല്‍ ഉയര്‍ന്നുകേട്ട പേരാണ് അഡ്വക്കേറ്റ് ഫെന് ബാലകൃഷ്ണന്‍. സരിത എസ് നായരുടെ വിശ്വസ്തന്‍ ആയിരുന്ന ഫെനി പിനന്നീട് സരിതയുമായി ഉടക്കി പിരിയുകായയിരുന്നു. ജീവന് വരെ ഭീഷണിയുണ്ടായതോടെയായിരുന്നു പിന്മാറ്റമെന്ന് ഫെനി പറയുന്നു. സോളാറിലെ പല കേസുകളിലും വക്കാലത്ത് ഒഴിഞ്ഞിട്ടുമില്ല.

സോളാര്‍ വിവാദത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായത് സരിത എസ് നായരുടേതായി പുറത്തുവന്ന കത്തുകളിലൂടെയാണ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം നിരവധി നേതാക്കള്‍ കുടുങ്ങി. പക്ഷെ വര്‍ഷങ്ങള്‍ക്കിപ്പുറം ഫെനി പറയുന്നത് കാണാമറയത്ത് ഇനിയും പ്രമുഖരുണ്ടെന്നാണ്. കേട്ടെതെല്ലാം സത്യവുമല്ല.-ഫെനി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത് 4,29,46,446 പേര്‍ക്ക്; മരണം 11.5 ലക്ഷം കവിഞ്ഞു

വാഷിംഗ്ടണ്‍ | ലോകത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലു കോടി 30 ലക്ഷത്തോടടുക്കുന്നു. 4,29,46,446 പേര്‍ക്കാണ് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 11,54,857 പേരുടെ ജീവന്‍ പൊലിഞ്ഞു. 3,16,73,006 പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ 1,011,8,583 പേര്‍ ചികിത്സയിലുണ്ട്. അമേരിക്ക (സ്ഥിരീകരിച്ചത് 88,27,932), ഇന്ത്യ (78,63,892), ബ്രസീല്‍ (53,81,224), റഷ്യ (14,97,167), സ്‌പെയിന്‍ (11,10,372), ഫ്രാന്‍സ് (10,86,497), അര്‍ജന്റീന (10,81,336), കൊളംബിയ (10,07,711) എന്നിങ്ങനെയാണ് കൊവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായ രാജ്യങ്ങളിലെ കണക്ക്.

You May Like

Subscribe US Now