സ്ത്രീ വേഷം ധരിച്ച്‌ ബ്യൂട്ടി പാര്‍ലറിലെത്തി ഉടമയയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ തിരഞ്ഞ് പൊലീസ്

author

ഭോപ്പാല്‍: സ്ത്രീ വേഷം ധരിച്ച്‌ ബ്യൂട്ടി പാര്‍ലറിലെത്തി ഉടമയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം. സൗത്ത് ഭോപ്പാലിലെ ഖുമ സ്വദേശിയായ മുപ്പത്തിമൂന്നുകാരിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. വിധവയായ ഇവര്‍12 വയസുള്ള മകനുമായാണ് കഴിഞ്ഞുവരുന്നത്.

– പരാതി അനുസരിച്ച്‌ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് വെള്ള കുര്‍ത്തിയും കറുത്ത പലാസോയും ധരിച്ച്‌ ഒരു ‘സ്ത്രീ’ ഇവരുടെ ബ്യൂട്ടി പാര്‍ലറിലെത്തിയത്. ഈ സമയത്ത് പരാതിക്കാരി മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. എത്തിയ ആളുടെ ശബ്ദം കേട്ട് സംശയം തോന്നിയ യുവതി അയാളോട് പാര്‍ലറില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. പെട്ടെന്ന് ഭാവം മാറിയ ആള്‍ യുവതിയെ കടന്നു പിടിക്കുകയും കൈകള്‍ കൊണ്ട് വായപൊത്തിപ്പിടിക്കുകയുമായിരുന്നു. –

ഒരുവിധത്തില്‍ ഇയാളെ തള്ളിമാറ്റിയ ശേഷം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഇതോടെ അക്രമിയും സ്ഥലത്തു നിന്നും കടന്നു കളഞ്ഞു. ‘ഇരുചക്രവാഹനത്തിലാണ് പ്രതി സ്ഥലത്തെത്തിയത്. പ്രദേശത്തെ സിസിറ്റിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണ്. എത്രയും വേഗം തന്നെ ഇയാളെ പിടികൂടാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്’. ഭോപ്പാല്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ സോളങ്കി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കഴുതച്ചാണകം ഉപയോഗിച്ച്‌ മുളകുപൊടിയും മല്ലിപ്പൊടിയും; യുപിയില്‍ വ്യാജ സുഗന്ധവ്യഞ്ജന ഫാക്ടറി പൂട്ടിച്ച്‌ പൊലീസ്

ആഗ്ര: വ്യാജ സുഗന്ധവ്യഞ്ജന ഫാക്ടറി റെയ്ഡ് ചെയ്ത് പൂട്ടിച്ച്‌ പൊലീസ്. യുപി ആഗ്രയിലെ നവിപുര്‍ മേഖലയില്‍ പ്രവര്‍ത്തിച്ച്‌ വരുന്ന ഒരു ഫാക്ടറിയില്‍ കഴിഞ്ഞദിവസം രാത്രിയോടെയാണ് ഹത്രാസ് പൊലീസിന്‍റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നുവെന്ന രഹസ്യം വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ലഭിച്ച വിവരങ്ങള്‍ കൃത്യമാണെന്ന് തെളിയിക്കുന്ന കാഴ്ചകള്‍ തന്നെയാണ് സംഘത്തിന് ഇവിടെ കാണാനായതെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്നൂറ് കിലോയോളം വരുന്ന വ്യാജ വ്യാജ […]

You May Like

Subscribe US Now