സ്പീക്കര്‍ക്കെതിരായ അഴിമതി ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണം:ഗവര്‍ണര്‍ക്ക് കത്ത് നല്‍കി പ്രതിപക്ഷനേതാവ്

author

തിരുവനന്തപുരം : അഴിമതി ആരോപണത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. നിയമസഭയില്‍ കോടിക്കണക്കിന് രൂപയ്ക്കുളള കരാറുകള്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ ഊരാളുങ്കള്‍ സൊസൈറ്റി അടക്കമുള്ള ഏജന്‍സികള്‍ക്ക് നല്‍കിയതിലെ അഴിമതിയും ധൂര്‍ത്തും അന്വേഷിക്കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെടുന്നത്.


2017ല്‍ ലോകകേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 53 കോടി രൂപ മുടക്കി നടപ്പിലാക്കിയ ഇ നിയമസഭ പദ്ധതിയിലും മഹാപ്രളയദുരന്തം നേരിടുന്ന സമയത്തും ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന പരിപാടി നടത്തി കോടികള്‍ ചെലവഴിച്ച സ്പീക്കറുടെ നടപടിയില്‍ അഴിമതിയും ധൂര്‍ത്തും ഉണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണത്തിന് ഗവര്‍ണര്‍ ഉത്തരവ് ഇടണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗവര്‍ണര്‍ സ്ഥാനം കളഞ്ഞ് തത്‌കാലം കേരള രാഷ്ട്രീയത്തിലേക്കില്ല ; പി.എസ്. ശ്രീധരന്‍ പിള്ള

തിരുവനന്തപുരം : ഗവര്‍ണര്‍ പദവി കുട്ടിക്കളിയല്ലെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ക്രൈസ്തവ സഭകളെക്കുറിച്ച്‌ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്. ഗവര്‍ണര്‍ പദവി വലിച്ചെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണറുടെ പോസ്റ്റ് ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവികളിലൊന്നാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതിനെ കുട്ടിക്കളി പോലെ വലിച്ചെറിയാന്‍ തയ്യാറാവില്ല. തന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു സമീപനം ഉണ്ടാകില്ല. തീരുമാനം എടുക്കേണ്ടത് […]

You May Like

Subscribe US Now