സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് അതൃപ്തിയെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പടച്ചുവിട്ടതെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. അവകാശ ലംഘന വിഷയത്തില്‍ മറുപടി വൈകുന്നതില്‍ സ്പീക്കര്‍ക്ക് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
അവകാശം ലംഘിച്ചിട്ടുണ്ടെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണ്. സ്പീക്കര്‍ എടുക്കുന്ന ഏത് തീരുമാനവും സ്വീകരിക്കും. കരട് റിപ്പോര്‍ട്ടെന്ന ഉത്തമ വിശ്വാസത്തിലാണ് നടപടിയെടുത്തത്. സ്പീക്കറുടെ നോട്ടിസിന് ഉടന്‍ മറുപടി നല്‍കുമെന്നും മന്ത്രി വിശദീകരിച്ചു
സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്പീക്കര്‍ക്ക് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ധനമന്ത്രി തന്നെ സി.എ.ജി. റിപ്പോര്‍ട്ടിന്റെ ഉളളടക്കം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതാണ് അതൃപ്തിക്ക് കാരണമെന്നായിരുന്നു വാര്‍ത്തകള്‍.