സ്പ്രിന്‍ക്ലറില്‍ വന്‍ വീഴ്ച; വി​ദ​ഗ്ധ​ സ​മി​തി റി​പ്പോ​ര്‍​ട്ട് നല്‍കി

author

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യാ​​​നു​​​ള്ള ക​​​രാ​​​ര്‍ സ്പ്രി​​​ങ്ക്ള​​​ര്‍ ക​​​മ്ബ​​​നി​​​ക്കു ന​​​ല്കി​​​യ​​​തി​​​ല്‍ വന്‍ വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ച​​​താ​​​യി വി​​​ദ​​​ഗ്ധ സ​​​മി​​​തി റി​​​പ്പോ​​​ര്‍​ട്ട്. സ്പ്രി​​​ങ്ക്ള​​​ര്‍ വി​​​വാ​​​ദ​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് സ​​​ര്‍​ക്കാ​​​ര്‍ നി​​​യോ​​​ഗി​​​ച്ച, മു​​​ന്‍ വ്യോ​​​മ​​​യാ​​​ന സെ​​​ക്ര​​​ട്ട​​​റി എം. ​​​മാ​​​ധ​​​വ​​​ന്‍ ന​​​മ്ബ്യാ​​​രും സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷാ വി​​​ദ​​​ഗ്ധ​​​ന്‍ ഗു​​​ല്‍​ഷ​​​ന്‍ റോ​​​യി​​​യും അ​​​ട​​​ങ്ങി​​​യ സ​​​മി​​​തി​​​യാ​​​ണ് ഇ​​​ന്ന​​​ലെ സ​​​ര്‍​ക്കാ​​​രി​​​നു റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്. വിദേശ കമ്ബനിയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിടുമ്ബോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും അനുസരിച്ചില്ല. കരാര്‍ അന്തിമമാക്കുന്നതിനു മുന്‍പ് ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയില്ല. നിയമ വകുപ്പില്‍ നിന്ന് അംഗീകാരം തേടാതിരുന്നതു ഗുരുതര ചട്ടലംഘനമായും സമിതി വിലയിരുത്തി.

ക​​​രാ​​​ര്‍ വ​​​ഴി 1.8 ല​​​ക്ഷം പേ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ സ്പ്രി​​​ങ്ക്ള​​​റി​​​നു ല​​​ഭി​​​ച്ചു. ഭാ​​​വി​​​യി​​​ല്‍ ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ആ​​​വ​​​ര്‍​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ എ​​​ട്ടി​​​ന നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും റി​​​പ്പോ​​​ര്‍​ട്ടി​​​ലു​​​ണ്ട്. മുന്‍ വ്യോമയാന സെക്രട്ടറി എം. മാധവന്‍ നമ്ബ്യാര്‍, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ. ഗുല്‍ഷന്‍ റായി എന്നിവരുടെ സമിതിയാണു മുഖ്യമന്ത്രി പിണറായി വിജയനു ബുധനാഴ്ച വൈകിട്ടു റിപ്പോര്‍ട്ട് കൈമാറിയത്. വിവരസുരക്ഷയ്ക്കായി രാജ്യത്തെ പ്രധാന ഏജന്‍സികളുമായി ഐടി വകുപ്പ് ധാരണയുണ്ടാക്കണമെന്നും സമിതി നിര്‍ദേശിച്ചു.

ക​​​രാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ല്ലാ തീ​​​രു​​​മാ​​​ന​​​വും എ​​​ടു​​​ത്ത​​​തും ഒ​​​പ്പു​​​വ​​​ച്ച​​​തും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ര്‍ ആ​​​ണെ​​​ന്നും മ​​​റ്റ് ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യം തേ​​​ടി​​​യി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​ല്‍ പ​​റ‍യു​​ന്നു. വി​​​വ​​​ര​​​ച്ചോ​​ര്‍​ച്ച ഉ​​​ണ്ടാ​​​കു​​​ന്ന​​​തു ക​​​ണ്ടെ​​​ത്താ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന് ‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ല്ലെ​​​ന്നും ക​​​മ്മി​​​റ്റി ക​​​ണ്ടെ​​​ത്തി. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സി ​​​ഡി​​​റ്റി​​​നെ​​​യും ഐ​​​ടി വ​​​കു​​​പ്പി​​​നെ​​​യും സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ര്‍​ദേ​​​ശം സ​മിതി മു​​​ന്നോ​​​ട്ടു​​​വ​​​ച്ചു.

കോവിഡ് ബാധിതരുടെ വിവര വിശകലനത്തിനാണ് അമേരിക്കന്‍ കമ്ബനിയായ സ്പ്രിന്‍ക്ലറുമായി സര്‍ക്കാര്‍ 2020 ഏപ്രില്‍ 2ന് കരാര്‍ ഒപ്പിട്ടത്. 6 മാസം സൗജന്യം; തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ പണം നല്‍കണം എന്നായിരുന്നു വ്യവസ്ഥ. വിവാദമായതോടെ 6 മാസത്തിനു ശേഷം സര്‍ക്കാര്‍ കരാര്‍ പുതുക്കിയില്ല. മാര്‍ച്ച്‌ 24 മുതല്‍ പ്രാബല്യമുണ്ടായിരുന്ന കരാര്‍ കഴിഞ്ഞമാസം 24ന് അവസാനിച്ചു. ഇതിനിടയില്‍ ഒരിക്കല്‍പോലും കോവിഡ് വിവര വിശകലനത്തിന് സ്പ്രിന്‍ക്ലര്‍ ഉപയോഗിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ച സംഭവം; ഇന്ന് ജീവനക്കാരുടെ മൊഴിയെടുക്കും

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജ് കൊവിഡ് ഐസിയുവില്‍ ജീവനക്കാരുടെ അനാസ്‌ഥ മൂലം രോഗി മരിച്ചെന്ന ആക്ഷേപത്തില്‍ മറ്റു ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തുക. മെഡിക്കല്‍ കോളേജിലെ അനാസ്ഥ സംബന്ധിച്ച്‌ ശബ്ദ രേഖ അയച്ച ജലജ ദേവിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഹാരിസിന്‍റെ ബന്ധു അന്‍വറിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. മറ്റ് ജീവനക്കാരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷമാകും പൊലീസ് […]

You May Like

Subscribe US Now