സ്വകാര്യസ്ഥാപനങ്ങളിലെ ജോലികളില്‍ കന്നഡിഗര്‍ക്ക് മുന്‍ഗണന : ഉത്തരവിറക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

author

ബംഗളുരു : കര്‍ണാടകയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികളില്‍ കന്നഡിഗര്‍ക്ക് മുന്‍ഗണന. സ്വകാര്യമേഖലയില്‍ തദ്ദേശ തൊഴിലാളികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണിത്. സ്വകാര്യസ്ഥാപനങ്ങളിലെ വൈദഗ്ധ്യം ആവശ്യമില്ലാത്ത സി, ഡി എന്നീ വിഭാഗങ്ങളില്‍ കര്‍ണാടക സ്വദേശികള്‍ക്ക് മാത്രം ജോലി നല്‍കാനും, വൈദഗ്ധ്യം ആവശ്യമുള്ള എ, ബി വിഭാഗങ്ങളിലെ നിയമനത്തിന് കന്നഡിഗര്‍ക്ക് മുന്‍ഗണന നല്‍കാനുമുള്ള ഉത്തരവിറക്കുമെന്ന് നിയമ പാര്‍ലമെന്ററി കാര്യമന്ത്രി ജെ.സി മധുസ്വാമി വെളിപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ സ്വകാര്യ, വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

മെക്കാനിക്, ക്ലര്‍ക്ക്, അക്കൗണ്ടന്റ്, സൂപ്പര്‍വൈസര്‍, പ്യൂണ്‍ മുതലായ തസ്തികകളാണ് സി,ഡി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നത്. എ ബി വിഭാഗങ്ങളില്‍ മാനേജ്മെന്റ് തലത്തിലുള്ള ജീവനക്കാരാണ് ഉണ്ടാവുക.1961-ല്‍ പാസാക്കിയ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ് നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ മാറ്റം വരുത്തി സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുന്ന വിധമാക്കിയിരുന്നു. സ്വകാര്യമേഖലയില്‍ സംസ്ഥാനവാസികള്‍ക്ക് മുന്‍ഗണന വേണമെന്ന കാര്യം കന്നട വികസന അതോറിറ്റി വര്‍ഷങ്ങള്‍ക്ക് മുന്‍പേ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്.എന്നാല്‍, ഐടി കമ്ബനികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ എതിര്‍പ്പു മൂലം ഇത് നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍, കന്നഡിഗര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഈ നിയമങ്ങള്‍ നടപ്പിലായാല്‍ മലയാളികള്‍ അടക്കം നിരവധി പേരെ സാരമായി ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എന്‍എഎൈ ചോദ്യം ചെയ്യല്‍, ശിവശങ്കറിന്റെ മറുപടികളില്‍ വൈരുധ്യം; കൂടുതല്‍ അറസ്റ്റുകളുണ്ടാവും

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനും ബന്ധമുള്ള സ്വര്‍ണക്കടത്തു കേസില്‍ വഴിത്തിരിവുകള്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഇന്നലെ എന്‍ഐഎ കൊച്ചിയില്‍ വീണ്ടും ചോദ്യം ചെയ്തു. പുതിയ ചോദ്യങ്ങള്‍ക്ക് പരസ്പരവിരുദ്ധമായ മറുപടികളാണ് കേസിലെ പ്രതി സ്വപ്‌ന സുരേഷും എം. ശിവശങ്കറും നല്‍കിയത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യും. വരുംദിവസങ്ങളില്‍ അറസ്റ്റുകളും ഉണ്ടാകും. കേസില്‍ കൂടുതല്‍ സങ്കീര്‍ണമായ ഇടപാടുകളാണ് പുറത്തു വരുന്നത്. വിദേശയാത്രകള്‍ക്കിടയില്‍ നടത്തിയ കൂടിക്കാഴ്ചകളും ഇടപാടുകളും സംബന്ധിച്ച്‌ സ്വപ്‌നയും […]

You May Like

Subscribe US Now