സ്വപ്നക്കൊപ്പം സെല്‍ഫിയെടുത്ത് വനിത പൊലീസുകാര്‍ക്കെതിരെ അന്വേഷണം

author

തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം വനിതാപൊലീസുകാര്‍ വാര്‍ഡില്‍വെച്ച്‌ സെല്‍ഫിയെടുത്തു. ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയില്‍ കഴിയവേയാണ് ത്യശൂര്‍ സിറ്റി പൊലീസിലെ വനിത പൊലീസുകാര്‍ സ്വപ്നക്കൊപ്പം സെല്‍ഫിയെടുത്തത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചു.

സിറ്റി പൊലീസിലെ ആറ് വനിത പൊലീസുകാര്‍ക്ക് എതിരെയാണ് അന്വേഷണം നടക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്തു. കൗതുകത്തിന് സെല്‍ഫിയെടുത്തതെന്ന് വനിതാ പൊലീസുകാര്‍ നല്‍കുന്ന വിശദീകരണം.

സ്വപ്ന സുരേഷ് ചികിത്സയിലിരിക്കെ ഫോണില്‍ ഉന്നതരുമായി ബന്ധപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് വനിതാപൊലീസുകാരുടെ സെല്‍ഫിയും പുറത്ത് വന്നത്. സുപ്രധാന കേസിലെ പ്രതിക്കൊപ്പം വാര്‍ഡിനുള്ളില്‍ വെച്ച്‌ വനിതാപൊലീസുകാര്‍ ഫോട്ടോ എടുത്തത് ഗുരുതരമായ പ്രശ്നമായി കണക്കാക്കും.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ സ്വപ്ന ഫോണ്‍വിളികള്‍ നടത്തിയോ എന്നതില്‍ എന്‍ഐഎ അന്വേഷണം നടക്കുകയാണ്. മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്നും എന്‍ഐഎ വിവരങ്ങള്‍ ശേഖരിച്ചു. അതേ സമയം നഴ്സുമാര്‍ ഫോണുപയോഗിച്ചെന്ന ആരോപണം തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതരും പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആഗ്ര മ്യൂസിയം ഇനി ഛത്രപതി ശിവാജി മ്യൂസിയം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

ലഖ്‌നൗ : ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന് ഛത്രപതി ശിവാജിയുടെ പേര് നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മുഗുളന്‍മാര്‍ എങ്ങനെ നമ്മുടെ വീരനായകന്‍മാരാകുമെന്നും ശിവാജിയുടെ പേര് ദേശീയ വികാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥന്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങളും കോവിഡ് സ്ഥിതിഗതികളും വിലയിരുത്താനാണ് യോഗം വിളിച്ചത്. 141 കോടി മുടക്കി ഉത്തര്‍പ്രദേശ് വിനോദസഞ്ചാരവകുപ്പ് നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ ആശയം മുന്‍ മുഖ്യമന്ത്രി […]

You May Like

Subscribe US Now