സ്വപ്നയുടെ ഇടപാടുകള്‍ എല്ലാം ശിവശങ്കര്‍ അറിഞ്ഞുതന്നെ, വാട്സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്

author

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ വാട്സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായുളള ചാറ്റ് വിവരങ്ങളാണ് പുറത്തുവന്നത്. സ്വപ്നയുടെ പണമിടപാടുകളെ കുറിച്ച്‌ തനിക്ക് യാതൊരു വിവരവുമില്ലെന്നാണ് നേരത്തേ ശിവശങ്കര്‍ പറഞ്ഞിരുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് വാട്സാപ്പ് ചാറ്റുകള്‍.

കഴിഞ്ഞദിവസം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ഇ ഡി ഹൈക്കോടതിയില്‍ അദ്ദേഹത്തിന്റെ ചാറ്റുവിവരങ്ങള്‍ നല്‍കിയിരുന്നു. ഇതിലെ വിവരങ്ങളാണ് ഇപ്പോള്‍ പുത്തുവന്നിരിക്കുന്നത്. സ്വപ്നയെ മറയാക്കി ശിവശങ്കര്‍ പണമിടപാട് നടത്തിയിരുന്നു എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ഇഡി ഹൈക്കോടതിയില്‍ പറഞ്ഞിരുന്നത്. 2018 നവംബ‍ര്‍ മുതലാണ് ഇരുവരും തമ്മിലുള്ള ചാറ്റിം​ഗ് ആരംഭിക്കുന്നത്. സ്വപ്നയ്ക്ക് വേണ്ടി ലോക്കറില്‍ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇരുവരും വാട്സാപ്പില്‍ ച‍ര്‍ച്ച ചെയ്യുന്നുണ്ട്. നിക്ഷേപം എങ്ങനെയെല്ലാം കൈകാര്യം ചെയ്യാമെന്ന് വേണു​ഗോപാലിനോട് ശിവശങ്ക‍‍ര്‍ ചോദിക്കുന്നന്നുണ്ട്.

ഇ ഡി ശിവശങ്കറിനോട് 35 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചതിനെക്കുറിച്ച്‌ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. വേണു​ഗോപാലുമായി പണമിടപാടിനെക്കുറിച്ച്‌ ച‍ര്‍ച്ച ചെയ്തിരുന്നുവോ എന്ന് ചോദിച്ചപ്പോഴും ഇല്ല എന്നുതന്നെയായിരുന്നു മറുപടി. എന്നാല്‍ ചാറ്റ് വിവരങ്ങള്‍ പുറത്തുവന്നതോടെ ഇടപാടുകള്‍ എല്ലാം ശിവശങ്കറിന്റെ അറിവോടയാണ് നടന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ഇ ഡി ശിവശങ്കറിനെതിരായ കൂടുതല്‍ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിജയദശമി; അറിവിന്റെ ആദ്യക്ഷരം കുറിച്ച്‌ കുരുന്നുകള്‍; ക്ഷേത്രങ്ങളിലെ ചടങ്ങുകള്‍ കര്‍ശന നിയന്ത്രണത്തോടെ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികള്‍ നിലനില്‍ക്കെ കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യക്ഷരം കുറിച്ച്‌ ഇന്ന് വിജയദശമി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിജയദശമിയില്‍ മിക്ക കുരുന്നുകളും ആദ്യക്ഷര മധുരം നുണയുന്നത് വീടുകളില്‍ നിന്നാണ്. വിദ്യാരംഭത്തിന് പ്രസിദ്ധമായി എല്ലാ ക്ഷേത്രങ്ങളിലും കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ നടക്കുന്നത്. ആപ്പിലൂടെ മുന്‍കൂട്ടി പേരു നല്‍കിയവര്‍ക്ക് മക്കളെ എഴുത്തിനിരുത്താന്‍ കൃത്യമായി സമയം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ തിരക്കില്ലാതെ വിദ്യാരംഭ ചടങ്ങുകള്‍ നടന്നത്. വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും മിക്ക ക്ഷേത്രങ്ങളിലും […]

You May Like

Subscribe US Now