”സ്വഭാവം മാറ്റിയില്ലെങ്കില്‍ കൈയും കാലും ഒടിയും, ശ്മശാനത്തിലേക്ക് പോകേണ്ടിവരും” -വിവാദ പരാമര്‍ശവുമായി ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍

author

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ വിവാദ പരാമര്‍ശവുമായി പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ്​ ഘോഷ്​. മമത ബാനര്‍ജി അനുകൂലികള്‍ അവരുടെ സ്വഭാവം മാറ്റിയില്ലെങ്കില്‍ കൈയും കാലും തലയും തകരുമെന്നും കൊല്ലപ്പെടുകപോലും ചെയ്തേക്കാമെന്നുമായിരുന്നു ഘോഷിന്‍െറ പരാമര്‍ശം. ഞായറാഴ്​ച ഹാല്‍ഡിയയില്‍ നടന്ന തെരഞ്ഞെടുപ്പ്​ റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”പ്രശ്‌നങ്ങളുണ്ടാക്കുന്ന ദീദിയുടെ(മമത) സഹോദരന്മാര്‍ അടുത്ത ആറുമാസത്തിനുള്ളില്‍ അവരുടെ സ്വഭാവത്തില്‍ മാറ്റം വരുത്തണം, അല്ലാത്തപക്ഷം നിങ്ങളുടെ കൈകാലുകളും വാരിയെല്ലുകളും തലയും തകരും. നിങ്ങള്‍ ആശുപത്രിയിലേക്ക് ഒരു യാത്ര പോകേണ്ടിവരും. കൂടുതലായി കളിച്ചാല്‍, ശ്മശാനത്തിലേക്കും”-ഘോഷ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ നാളുകള്‍ എണ്ണപ്പെട്ടുവെന്നും സംസ്ഥാനത്ത്​ കേന്ദ്ര സേന സുഗമമായ തെരഞ്ഞെടുപ്പ്​ ഉറപ്പു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ബിഹാറില്‍ ലാലു രാജ്​ ആയിരുന്നപ്പോള്‍ ജംഗിള്‍ രാജ്​ ആയിരുന്നു. നിത്യേന അക്രമങ്ങളായിരുന്നു. ഞങ്ങള്‍ ഗുണ്ടകളെ പുറത്താക്കി. ഇതിനെയാണ്​ ബി.ജെ.പി രാജ്​ എന്ന്​ വിളിക്കുന്നത്​. ഞങ്ങള്‍ ജംഗിള്‍ രാജ്​ ജനാധിപത്യമാക്കി മാറ്റി. ഇനി പശ്ചിമ ബംഗാളിലും ഞങ്ങള്‍ക്ക്​ ജനാധിപത്യം പുനഃസ്ഥാപി​ക്കണം​” -അദ്ദേഹം പറഞ്ഞു.

”ഞാന്‍ ഒരു കാര്യം പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്​ ദീതിയുടെ പൊലീസിന്​ കീഴിലായിരിക്കില്ല നടക്കുക, ദാദയുടെ പൊലീസിന്​ കീഴിലായിരിക്കും. കാക്കിയിട്ട പൊലീസുകാര്‍ ബൂത്തിന്​ നൂറ്​ മീറ്റര്‍ അകലെ മാവിന്‍ ചുവട്ടില്‍ കസേരയിട്ടിരുന്ന്​ ഖൈനി ചവച്ചു​കൊണ്ട്​ വോ​ട്ടെടുപ്പ്​ കാണും.” -ദിലീപ്​ ഘോഷ്​ കൂട്ടിച്ചേര്‍ത്തു.

ഘോഷിന്‍െറ പരാമര്‍ശത്തെ തൃണമൂല്‍ കോണ്‍ഗ്രസ്​ അപലപിച്ചു. സംസ്ഥാനത്തിന്‍െറ രാഷ്​ട്രീയാന്തരീക്ഷത്തെ ദിലീപ്​ ഘോഷ്​ മലീമസമാക്കുകയാണെന്ന്​ തൃണമൂല്‍കോണ്‍ഗ്രസ്​ ആരോപിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ സംസ്ഥാനം സന്ദര്‍ശിച്ച്‌​ രണ്ട്​ ദിവസത്തിനു ശേഷമാണ്​ ദിലീപ്​ ഘോഷിന്‍െറ വിവാദ പ്രസ്​താവന. ദിലീപ്​ ഘോഷും മറ്റ് ബി.ജെ.പി നേതാക്കളും തിങ്കളാഴ്​ച പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്​ച നടത്തും​.

മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ പശ്ചിമ ബംഗാളില്‍ രാഷ്​ട്രീയ സംഘര്‍ഷം രൂക്ഷമാണ്​.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിജു രമേശിന്റെ പരാതിയില്‍ ചെന്നിത്തലക്കെതിരെ അന്വേഷണം വരുന്നു

തിരുവനന്തപുരം | ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പത്ത് കോടി രൂപ ബാര്‍ ഉടമകളില്‍ നിന്ന് പരിച്ചു നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തില്‍ അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. ചെന്നിത്തല കെ പി സി സി പ്രസിഡന്റായിരിക്കെയാണ് ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ പത്ത് കോടി കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ച്‌ നല്‍കിയതെന്നാണ് ആരോപണം. ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഗവര്‍ണറെ സമീപിച്ചു. ഇത് സംബന്ധിച്ച ഫയല്‍ സര്‍ക്കാര്‍ […]

You May Like

Subscribe US Now