സ്വര്‍ണകടത്ത് കേസ്; എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

author

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസും, എന്‍ഫോഴ്‌മെന്റും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

സ്വര്‍ണകടത്തിന്റെ ഗൂഢാലോചനയില്‍ എം. ശിവശങ്കറിന് സജീവ പങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നും എന്‍ഫോഴ്‌സ്‌മെന്റ് വാദിക്കുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്. അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രി വാസമെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചതെന്നും കസ്റ്റംസ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ വാദിക്കുന്നു.

അതേസമയം, താന്‍ രാഷ്ട്രീയ കളിയുടെ ഇരയാണെന്നും അന്വേഷണത്തിന്റെ പേരില്‍ തന്നെ മാനസികമായ പീഡിപ്പിക്കുകയാണെന്നുമാണ് ശിവശങ്കര്‍ കോടതിയെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്കും കശ്മീരില്‍ ഇനി ഭൂമി വാങ്ങാം

ശ്രീനഗര്‍ | കശ്മീരിന്റെ പ്രത്യേക പദവി എടത്തുകളയും രണ്ടായ വിഭജിക്കുകയും ചെയ്തതിന് പിന്നാലെ വലിയ വിവാദങ്ങള്‍ക്കിടയാക്കിയേക്കാവുന്ന പുതിയ തീരുമാനവുമായി കേന്ദ്രം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കും കശ്മീരില്‍ ഭൂമി വാങ്ങാന്‍ സാധിക്കുന്ന പുതിയനിയമം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഒരു വര്‍ഷം പിന്നിടുമ്ബോഴാണ് പുതിയ നീക്കം. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കാര്‍ഷികേതര ഭൂമി വാങ്ങുന്നതിന് തടസ്സമുണ്ടാവില്ല. കാര്‍ഷിക ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി മാറ്റാന്‍ ഭേദഗതി അനുവദിച്ചിട്ടില്ലെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ […]

You May Like

Subscribe US Now