സ്വര്‍ണക്കടത്തിലെ ഉന്നതാനാരെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം; ചെന്നിത്തല

author

തിരുവനന്തപുരം | റിവേഴ്‌സ് ഹവാല ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കൂട്ടുനിന്ന ഭരണതലത്തിലെ ഉന്നതന്‍ ആരെന്ന് സര്‍ക്കാര്‍ അന്വേഷിച്ചിട്ടുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതാരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സ്വര്‍ണക്കടത്തില്‍ ഭരണ നേതൃത്വത്തിന് പങ്കുണ്ടെന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പുറത്തുവരുമെന്ന ഭയമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ സമരം നടത്തുന്നതിന് കാരണം. മന്ത്രിമാര്‍ക്ക് വരെ പങ്കുണ്ടെന്നതിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോഴാണ് സമരം തുടങ്ങിയിരിക്കുന്നത്. വിഷയത്തില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി പി എമ്മിന് ഇപ്പോള്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ഒളിച്ചിരിക്കുകയാണ്. തന്നെ കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ല എന്ന് അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തത്. കണ്ണൂരായത് കൊണ്ട് മുഖ്യമന്ത്രിക്ക് ഇറങ്ങാം. ഞങ്ങളൊക്കെ പറഞ്ഞത് കൊണ്ടാണ് അവിടെയെങ്കിലും ഇറങ്ങിയത്. കേരളത്തില്‍ ഭരണ മാറ്റത്തിന് സമയമായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വന്‍ മുന്നേറ്റം നടത്തുമെന്ന് ചെന്നിത്തല പ്രതീക്ഷ പ്രകടിപ്പിച്ചു. ജനങ്ങള്‍ ഇടതു ഭരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു.

കൊല്ലത്ത് സി പി എം പ്രവര്‍ത്തകന്‍ മണിലാലിന്റെ കൊലപാതകം അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണിത്. പ്രതിക്ക് ബി ജെ പിയില്‍ അംഗത്വം നല്‍കിയത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണെന്നും ചെന്നിത്തല ആരോപിച്ചു.
രാജീവ് ഗാന്ധി ബയോടെക്‌നോളജിയുമായി ബന്ധപ്പെട്ട് ഗോള്‍വാള്‍ക്കറുടെ പേരിട്ടത് ശരിയല്ല. നെഹ്‌റു ട്രോഫി വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരന്‍ നടത്തിയ വിവാദ പ്രസ്താവനയെയും ചെന്നിത്തല അദ്ദേഹം അപലപിച്ചു. ചരിത്രമറിയാത്തതു കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. കാര്യങ്ങളെ കുറിച്ച്‌ ധാരണയില്ലെങ്കില്‍ ആരോടെങ്കിലും ചോദിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വെ​ല്‍​ഫ​യ​ര്‍ അ​ട​ക്കം ആ​രു​മാ​യും മു​ന്ന​ണി​ക്ക് പു​റ​ത്ത് ബ​ന്ധ​മി​ല്ല, അ​ങ്ങ​നെ ഉ​ണ്ടെ​ങ്കി​ല്‍ അ​ത് പ​രി​ശോ​ധി​ക്കും: കെ.​സി. വേ​ണു​ഗോ​പാ​ല്‍

വ​യ​നാ​ട്: വെ​ല്‍​ഫ​യ​ര്‍ ഉള്‍പ്പെടെ ആ​രു​മാ​യും മു​ന്ന​ണി​ക്ക് പു​റ​ത്ത് ബ​ന്ധ​മി​ല്ലെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍. പാ​ര്‍​ട്ടി​യു​ടെ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​ത് കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​ണ്. വെ​ല്‍​ഫ​യ​ര്‍ ഉള്‍പ്പെടെ ആ​രു​മാ​യും മു​ന്ന​ണി​ക്ക് പു​റ​ത്ത് ബ​ന്ധ​മി​ല്ലെ​ന്നും അ​ങ്ങ​നെ ഉ​ണ്ടെ​ങ്കി​ല്‍ അ​ത് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന് മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​കും തെ​ര​ഞ്ഞെ​ടു​പ്പെന്നും വേ​ണു​ഗോ​പാ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

You May Like

Subscribe US Now