സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവന്ന കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി മുല്ലപ്പള്ളി. ആഭ്യന്തരവകുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് രംഗത്ത് വന്നിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ബിന്ദുവായ മുഖ്യമന്ത്രിയെ വെള്ളപൂശാനും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കാനുമാണ് പ്രധാന പ്രതിയുടെ പേരില്‍ ശബ്ദസന്ദേശം പുറത്തുവിട്ടിരിക്കുന്നത്.
ആഭ്യന്തരവകുപ്പിലെ ഉന്നതരുടെ ഒത്താശയും സഹായവുമില്ലാതെ ഇങ്ങനെയൊരു ശബ്ദസന്ദേശം ജയിലിനകത്ത് നിന്നും പുറത്തു വരില്ല. പ്രതിയുടെ പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശമാണ് സിപിഐഎം ജനറല്‍ സെക്രട്ടറി മുതല്‍ ബ്രാഞ്ച് സെക്രട്ടറിവരെയുള്ളവര്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നത്. ഇതില്‍ നിന്നു തന്നെ ശബ്ദസന്ദേശത്തിന്റെ ഗുണഭോക്താക്കള്‍ സിപിഐഎമ്മാണെന്ന് മനസിലാകും. കേസെടുക്കാന്‍ പൊലീസും ജയില്‍ വകുപ്പും വിമുഖത കാട്ടുന്നതിന് പിന്നില്‍ ഈ തിരിച്ചറിവാണ് ഉളളതെന്നും മുല്ലപ്പള്ളി ആരോപിച്ചു.