സ്വര്‍ണക്കടത്തു കേസ്; എം.ശിവശങ്കറിനു ജയിലിനുള്ളില്‍ നോട്ട് ബുക്കും പേനയും നല്‍കാന്‍ കോടതി നിര്‍ദേശം

author

കൊ​​​ച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി എം.ശിവശങ്കറിനു ജയിലിനുള്ളില്‍ നോട്ട് ബുക്കും പേനയും നല്‍കാന്‍ ജയില്‍ സൂപ്രണ്ടിനു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കി.

ശിവശങ്കറിന്റെ ഹര്‍ജിയിലാണു കോടതിയുടെ നിര്‍ദേശം. ആഴ്ചയില്‍ 3 ദിവസം സഹോദരന്മാരായ നാരായണന്‍, ഉണ്ണികൃഷ്ണന്‍, അനന്തരവന്‍ ആനന്ദ് കൃഷ്ണന്‍ എന്നിവരെ ജയിലില്‍ നേരില്‍ കണ്ടു സംസാരിക്കാന്‍ കോടതി അനുവാദം നല്‍കി.

അതേസമയം എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. ബു​​​ധ​​​നാ​​​ഴ്ച വൈ​​​കുന്നേരമാണ് ശി​​​വ​​​ശ​​​ങ്ക​​​റെ കാ​​​ക്ക​​​നാ​​​ട് ജി​​​ല്ലാ ജ​​​യി​​​ലി​​​ല്‍ നി​​​ന്നു കൊ​​​ച്ചി​​​യി​​​ലെ ക​​​സ്റ്റം​​​സ് പ്രി​​​വ​​​ന്‍റീ​​​വ് ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​ച്ച​​​ത്.

രാ​​​ത്രി 12 നു സ്വ​​​പ്ന സു​​​രേ​​​ഷി​​​നെ​​​യും സ​​​രി​​​ത്തി​​​നെ​​​യും കൊ​​​ച്ചി ഓ​​​ഫീ​​​സി​​​ല്‍ എ​​​ത്തി​​​ച്ചു. മൂ​​​വ​​​രെ​​​യും ഒ​​​രു​​​മി​​​ച്ചും വെ​​വ്വേ​​റെ​​യും ചോ​​​ദ്യം ചെ​​​യ്തു. വി​​​ദേ​​​ശ​​​ത്തേ​​​ക്ക് ഡോ​​​ള​​​ര്‍ ക​​​ട​​​ത്തി​​​യ കേ​​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​​ഞ്ചു ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണ് ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ ക​​​സ്റ്റം​​​സ് ശി​​​വ​​​ശ​​​ങ്ക​​​റെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങി​​​യ​​​ത്

. വാട്സ്‌ആപ്പ് ചാറ്റ് അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ കൂടി നിരത്തിയാണ് കസ്റ്റംസിന്‍റെ ചോദ്യം ചെയ്യല്‍ . 30ാം തീയതി വരെ കസ്റ്റംസിന് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പതിനാലുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പോക്‌സോ കേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ചു

ചാവക്കാട് : പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ചു. ചാവക്കാട് സബ് ജയിലിലെ റിമാന്‍ഡ് തടവുകാരനെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടനെല്ലൂര്‍ സ്വദേശി ബെന്‍സനാ(22)ണ് മരിച്ചത്. വിവാഹിതനായ ഇയാള്‍ പതിനാലുകാരിയെ പ്രണയം നടിച്ച്‌ കൂട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജയിലിലെ കോണ്‍ഫറന്‍സ് മുറിയ്ക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ബെന്‍സന്റെ ഭാര്യ നേരത്തെ ജീവനൊടുക്കിയിരുന്നു.

You May Like

Subscribe US Now