തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വിവാദ ശബ്ദരേഖ റിക്കോര്‍ഡ് ചെയ്ത് പരസ്യപ്പെടുത്തിയത് ഇടത് അനുഭാവിയായ വനിതാ പോലീസെന്ന് റിപ്പോര്‍ട്ട്. തൃപ്പൂണിത്തുറ വനിതാ സെല്ലിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ക്ക് നേരെയാണ് ആരോപണം.വനിതാ പൊലീസ് വിളിച്ചുതന്ന ഫോണില്‍ സംസാരിച്ചിരുന്നതായും ആ വിവരങ്ങളാണു പുറത്തുവന്നതെന്നുമാണ് സ്വപ്ന കസ്റ്റംസിനു നല്കിയ മൊഴിയില്‍ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്കിയാല് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം ചെയ്തതായി സ്വപ്ന പറയുന്ന ശബ്ദരേഖയാണ് പുറത്തായത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിലായിരുന്നപ്പോഴെല്ലാം 5 വനിതാ പോലീസുകാരാണ് സ്വപ്നയ്ക്കു കാവലുണ്ടായിരുന്നത്.
ഇവരെല്ലാം ഇടത് അനുഭാവികളാണ്. ഇടതുപക്ഷ ആഭിമുഖ്യമുള്ള വനിതാ പൊലീസുകാരെ സ്ഥിരമായി കാവലിനു നിയോഗിച്ചതുതന്നെ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നത്.