സ്വര്‍ണക്കളളക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ വീണ്ടും മാറ്റം. അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ് ദേവിനെയാണ് അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയത്. അനില്‍ നമ്ബ്യാരുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്ന വിഷയത്തിലാണ് നടപടിയെന്നാണ് സൂചന. മൊഴി ചോര്‍ന്നതില്‍ കസ്റ്റംസ് ഉന്നതതല അന്വേഷണം ആരംഭിച്ച ഉടനെയാണ് ഇത്തരത്തിലൊരു തീരുമാനം.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ് ദേവിനെ അന്വേഷണ സംഘത്തില്‍ നിന്ന് നീക്കിയതിന് പുറമെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നിന്നും കസ്റ്റംസ് ലീഗല്‍ ഡിവിഷനിലേക്ക് സ്ഥലം മാറ്റിയിട്ടുമുണ്ട്. അനില്‍ നമ്ബ്യാരുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന. അനില്‍ നമ്ബ്യാരുമായി ബന്ധപ്പെട്ട മൊഴി മാത്രം ചോര്‍ന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍.
കളളക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട്ടടക്കം റെയ്ഡുകള്‍ നടത്തിയത് എന്‍.എസ് ദേവായിരുന്നു. മൊഴി ചോര്‍ന്നതില്‍ കസ്റ്റംസ് ഉന്നതതല അന്വേഷണം ആരംഭിച്ച ഉടനെയാണ് ഇത്തരത്തിലൊരു തീരുമാനം. അനില്‍ നമ്ബ്യാരെ ഫോണ്‍ ചെയ്തുവെന്ന് പറയുന്നതടക്കമുള്ള സ്വപ്ന സുരേഷിന്റെ മൊഴി പുറത്തു വന്നത് വെള്ളിയാഴ്ചയാണ്. കസ്റ്റംസിന്റെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. മൊഴി പകര്‍പ്പ് ചോര്‍ന്നത് കസ്റ്റംസിനുള്ളില്‍ നിന്നാണോ അതോ മറ്റേതെങ്കിലും ഏജന്‍സി വഴിയാണോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
സ്വപ്നയുടെ മൊഴി പകര്‍പ്പ് പുറത്തായത് ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ബി.ജെ.പിയെ സഹായിക്കണമെന്ന് അനില്‍ നമ്ബ്യാര്‍ സ്വപ്നയോട് പറഞ്ഞടതക്കം പുറത്തു വന്നത് സി.പി.എമ്മും മറ്റു കക്ഷികളും ആയുധമാക്കുകയും ചെയ്തിരുന്നു. സര്‍ക്കാറിനെതിരെ ആക്രമണ രംഗത്തുണ്ടായിരുന്ന ബി.ജെ.പി പ്രതിരോധത്തിലേക്ക് മാറുന്ന കാഴ്ചയാണ് അനില്‍ നമ്ബ്യാരുടെ ചോദ്യം ചെയ്യലിനും മൊഴി പുറത്താകലിന് ശേഷവും ഉണ്ടായത്.