സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസല്‍ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്; അറസ്റ്റ് ഉടന്‍

author

തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. കേസിലെ മുഖ്യകണ്ണിയാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. നയതന്ത്ര ബാഗേജിലൂടെ കടത്തിക്കൊണ്ട് വന്ന സ്വര്‍ണം വിറ്റത് കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍.

കെ. ടി റമീസ് അടക്കമുള്ള പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാരാട്ട് ഫൈസലിനെ ഇന്നലെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. നയതന്ത്ര ബാഗേജിലൂടെ കടത്തിക്കൊണ്ടു വന്ന സ്വര്‍ണം വിറ്റത് കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. മുമ്ബ് 84 കിലോ സ്വര്‍ണം കൊണ്ടുവന്നതിലടക്കം ഫൈസല്‍ മുഖ്യകണ്ണിയായിരുന്നുവെന്നും മൊഴിയുണ്ട്. സ്വര്‍ണം വിറ്റത് കൂടാതെ സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ചിട്ടുണ്ടെന്നും കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

ഫൈസലിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തത്. കാരാട്ട് ഫൈസലിനെതിരെ നിര്‍ണായക തെളിവുകളാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെ മൊഴിയും നിര്‍ണായകമായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സന്ദീപ് നായരെ കാണാനായി കാരാട്ട് ഫൈസല്‍ പലതവണ എത്തിയതായി സന്ദീപിന്‍റെ ഭാര്യ സൗമ്യ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. കേസില്‍ കൂടുതല്‍ ഉന്നതരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം കാരാട്ട് ഫൈസല്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും കസ്റ്റംസ് റെയ്ഡ് നടത്തി. 4 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡില്‍ പ്രധാനപ്പെട്ട രേഖകള്‍ കണ്ടെടുത്തു. ആശുപത്രിയുടെ സാമ്ബത്തിക സ്രോതസുമായി ബന്ധപ്പെട്ട അന്വേഷണമാണ് കസ്റ്റംസ് നടത്തുന്നത്.

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്‍റെ വീട്ടില്‍ നടന്ന റെയ്ഡിന് ശേഷമാണ് ഫൈസല്‍ എക്സിക്യൂട്ടീവ് ഡയറക്ടറായുള്ള കിംസ് ആശുപത്രിയിലും കസ്റ്റംസ് റെയ്ഡ് നടത്തിയത്. ഫൈസലിന്‍റെ നിക്ഷേപവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് കസ്റ്റംസ് പരിശോധന. നിരവധി ഷെയര്‍ ഹോള്‍ഡേഴ്സുള്ള സ്ഥാപനത്തിലെ കൂടിയ ഷെയര്‍ കാരാട്ട് ഫൈസലിനാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കസ്റ്റംസ് കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ കേസെടുത്ത് പൊലീസ്

ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി പോയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ കേസ്. പകര്‍ച്ചവ്യാധി ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ ഹത്‌റാസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ എത്തിയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞു. ഡല്‍ഹിഉത്തര്‍പ്രദേശ് അതിര്‍ത്തിയിലാണ് ഇരുവരും ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞത്. ഹത്‌റാസ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. ഇതിന് ഫോറന്‍സിക് തെളിവില്ല. മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ്. […]

You May Like

Subscribe US Now