തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും എന്‍ഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും. ഇരുവരെയും ജയിലില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിന്റെ മൊഴിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പരിശോധിക്കാനാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഏഴു മണിക്കൂറോളം സ്വപ്നയെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഇരുവരെയും എന്‍ഫോഴ്മെന്റിന്റെ ചോദ്യം ചെയ്യലിന് ശേഷം വിജിലന്‍സ് ചോദ്യം ചെയ്യുന്നതായിരിക്കും.
നേരത്തെ ലൈഫ് മിഷന് അഴിമതിക്കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ വിജിലന്‍സും പ്രതിചേര്‍ത്തിട്ടുണ്ട്. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരോടൊപ്പം എം ശിവശങ്കറിന്റെ പേരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികളുടെ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സര്‍പ്പിച്ചിട്ടുണ്ട്.