സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; 18 ദിവസംകൊണ്ട് കുറഞ്ഞത് 4,400 രൂപ

author

കൊച്ചി : സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും കുറവ്. പവന് ഒറ്റയടിക്ക് 240 രൂപകുറഞ്ഞ് 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. അതേസമയം, തൃശ്ശൂരിലെ തീരദേശമേഖലകളില്‍ നിരക്കില്‍ വ്യത്യാസമുണ്ട്. ഗ്രാമിന് 4,600 രൂപ നിലവാരത്തിലാണ് ഇവിടങ്ങളിലെ വില്പന. ഇവിടത്തെ നിരക്കുപ്രകാരം പവന്‍വില 36,800 രൂപയാണ്. കേരളത്തിന് പുറത്താണെങ്കില്‍ ജിഎസ്ടി ഉള്‍പ്പടെ ഗ്രാമിന് 4,800 രൂപയാണ് ജുവലറികള്‍ ഈടാക്കുന്നത്.

ആഗോള വിപണിയില്‍ ഔണ്‍സിന് 1,964 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഔദ്യോഗിക വിലനിലാവാരം കണക്കിലെടുക്കുമ്ബോള്‍ ഉയര്‍ന്ന നിലാവരമായ 42,000 രൂപയില്‍നിന്ന് സ്വര്‍ണവിലയില്‍ 18 ദിവസംകൊണ്ട് 4,400 രൂപയുടെ കുറവാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല; സെപ്തംബര്‍ ഒന്ന് മുതല്‍ ലോണുകള്‍ക്ക് തിരിച്ചടവ് നിര്‍ബന്ധം

ഇന്ത്യയില്‍ കൊവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ലെന്ന് റിസര്‍വ്വ് ബാങ്ക്. അതേസമയം സെപ്തംബര്‍ ഒന്ന് മുതല്‍ ലോണുകള്‍ക്ക് തിരിച്ചടവ് നിര്‍ബന്ധമാണ്. ടേം ലോണുകള്‍ക്കും റീട്ടെയ്ല്‍ ലോണുകള്‍ക്കും ഉള്‍പ്പടെ എല്ലാ വായ്പകളുടെയും മോറട്ടോറിയം അവസാനിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ ഭവന വാഹന വായ്പകള്‍, വ്യക്തിഗത വായ്പകള്‍, വിദ്യാഭ്യസ വായ്പകള്‍ തുടങ്ങിയവയുടെ എല്ലാം തിരിച്ചടവും സാധാരണ നിലയിലാകും. ജോലി നഷ്ടപ്പെട്ടവരുടെ ലോണ്‍ തിരിച്ചടവിന് സാവകാശം നല്‍കാന്‍ വ്യവസ്ഥ വേണംമെന്ന നിര്‍ദേശവും റിസര്‍വ്വ് […]

You May Like

Subscribe US Now