തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കിയ സ്വര്‍ണ്ണക്കടത്ത് കേസ് ഒതുക്കാന്‍ മലയാളിയായ ഒരു പ്രമുഖ വ്യവസായി മദ്ധ്യസ്ഥനാകുന്നതായി സൂചന. കേന്ദ്ര സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം ബി.ജെ.പിയിലെ പ്രമുഖരായ കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കരനില്‍ തുടങ്ങിയ കേസ് അന്വേഷണം സംസ്ഥാന മന്ത്രിയിലേക്കും പാര്‍ട്ടി സെക്രട്ടറിയുടെ മകനിലേക്കും നീങ്ങിയതോടെയാണ് സിപിഐ(എം) ലെ ചില നേതാക്കള്‍ വ്യവസായിയെ സമീപിച്ച് അനുനയ നീക്കങ്ങള്‍ക്ക് ഇറങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് ഈ വിഷയത്തില്‍ ഇടപെട്ട വ്യവസായി നേരിട്ടും കേന്ദ്രസര്‍ക്കാരില്‍ സ്വാധീനമുള്ള ചില വ്യവസായ ഗ്രൂപ്പുകളെ ഉപയോഗിച്ചും സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് സൂചന. കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക സംസ്ഥാന ബി.ജെ.പിയിലെ ഒരു വിഭാഗം പങ്കുവയ്ക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍ അരങ്ങേറുന്നത്. ആര്.എസ്.എസ് നേതൃത്വം ഈ കേസുമായി ബന്ധപ്പെട്ട് ഒരു ഒത്തുതീര്‍പ്പും ഉണ്ടാകരുതെന്ന നിര്‍ദ്ദേശം ബി.ജെ.പി നേതൃത്വത്തിന് നല്‍കിയിരുന്നു. ബി.ജെ.പിയിലെ ഒരു വിഭാഗം സമരങ്ങളില്‍ നിന്ന് അടക്കം അകലം പാലിച്ച് നില്ക്കുമ്പോള് ആര്.എസ്.എസ്. മുന്‍കൈ എടുത്താണ് പലയിടത്തും സമരവുമായി മുന്നോട്ട് പോകുന്നത്. വ്യവസായി ഒത്തുതീര്‍പ്പ് ചര്‍ച്ചയുമായി മുന്നിട്ടിറങ്ങിയതോടെ ദിവസങ്ങള്‍ക്കുള്ളില്‍ വിവാദങ്ങള്‍ അവസാനിക്കും എന്ന പ്രതീക്ഷയാണ് ഇടത് നേതൃത്വം പങ്കുവെയ്ക്കുന്നത്.
പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കി
Fri Sep 18 , 2020
ന്യൂഡല്‍ഹി: പേമെന്റ് ആപ്പ് പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ഗൂഗിളിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. പേടിഎമ്മിന്റെ പേമെന്റ് ആപ്പ് മാത്രമാണ് ഇപ്പോള്‍ ലഭ്യമാകാത്തത്. പേടിഎമ്മിന്റെ അനുബന്ധ ആപ്പുകളായ പേടിഎം മണി, പേടിഎം മാള്‍ എന്നിവ ഇപ്പോഴും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. അതേ സമയം ആപ്പിള്‍ ഉപയോക്താക്കള്‍ക്കുള്ള ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇപ്പോഴും പേടിഎം ലഭിക്കുന്നുണ്ട്.
