സ്വര്‍ണ്ണക്കടത്ത് കേസ്;പ്ര​തി​ക​ളു​ടെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി നീ​ട്ടി

author

കൊ​​​ച്ചി : സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ര​​​ജി​​​സ്റ്റ​​​ര്‍ കേ​​​സി​​​ല്‍ സ്വ​​​പ്ന സു​​​രേ​​​ഷ്, പി.​​​എ​​​സ്. സ​​​രിത്, സ​​​ന്ദീ​​​പ് നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി നീട്ടി . എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തിയാണ് ഒ​​​ക്ടോ​​​ബ​​​ര്‍ ഏ​​​ഴു വ​​​രെ റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി നീ​​​ട്ടിയത് . റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ച റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​നെ​​​യും ബി​​​നീ​​​ഷ് കൊ​​​ടി​​​യേ​​​രി​​​യെ​​​യും ചോ​​​ദ്യം ചെ​​​യ്ത വി​​​വ​​​ര​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.

ക​​​ഴി​​​ഞ്ഞ 9 ​​​ന് ഈ ​​​പ്ര​​​തി​​​ക​​​ളു​​​ടെ റി​​​മാ​​​ന്‍​ഡ് നീ​​​ട്ടാ​​​ന്‍ ഇ​​​ഡി അ​​​പേ​​​ക്ഷ ന​​​ല്‍​കുമ്ബോള്‍ ബി​​​നീ​​​ഷ് കൊ​​​ടി​​​യേ​​​രി​​​യെ ചോ​​​ദ്യം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു . റി​​​മാ​​​ന്‍​ഡ് നീ​​​ട്ടു​​​ന്ന​​​തി​​​നു മു​​​മ്ബ് പ​​​റ​​​ഞ്ഞ കാ​​​ര​​​ണ​​​ങ്ങ​​​ള്‍ ത​​​ന്നെ​​​യാ​​​ണ് ഇ​​​ഡി ഇ​​​ന്ന​​​ലെ​​​ വീണ്ടും ആ​​​വ​​​ര്‍​ത്തി​​​ച്ച​​​ത് .

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാന സര്‍ക്കാറിന്റെ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം | കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ വീണ്ടും തുടങ്ങും. 350 രൂപയോളം വിലവരുന്ന 8 ഇനങ്ങളാണ് ഈ മാസത്തെ ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണം ഇന്ന് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 1 കിലോ പഞ്ചസാര, മുക്കാല്‍ കിലോ കടല,ഒരു കിലോ ആട്ട, വെളിച്ചെണ്ണ അര ലിറ്റര്‍, മുളക് 100 ഗ്രാം, ഉപ്പ് 1 കിലോ, മുക്കാല്‍ കിലോ ചെറുപയര്‍, […]

You May Like

Subscribe US Now