സ്വര്‍ണ്ണക്കടത്ത് കേസ് ; ശിവശങ്കറിന്റെ ഇഡി ചോദ്യം ചെയ്യല്‍ ഇന്ന് പൂര്‍ത്തിയാകും

author

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍്റെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യല്‍ ഇന്ന് പൂര്‍ത്തിയാകും. കഴിഞ്ഞ ആറുദിവസമായി തുടരുന്ന ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ നിരവധി വിവരങ്ങള്‍ എം ശിവശങ്കറില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനൊപ്പം സ്വപ്ന, സരിത്, സന്ദീപ് എന്നിവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഒരേ സമയം ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ശിവശങ്കറിന്‍്റെ മൊഴികളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍.

ഇതിനിടെ ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് അന്വേഷണം യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച്‌ നീങ്ങുകയാണ്. കോണ്‍സുലേറ്റിലെ സാമ്ബത്തിക വിഭാഗം മേധാവിയായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ പ്രതിചേര്‍ക്കാന്‍ അനുവദിക്കണമെന്ന കസ്റ്റംസിന്റെ ആവശ്യത്തില്‍ നാളെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിശദമായ വാദം കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആത്മവിശ്വാസത്തിലുറച്ച്‌​ ട്രംപ്​; അനുകൂല സാഹചര്യമെന്ന്​ വിലയിരുത്തല്‍

വാഷിങ്​ടണ്‍: റിപബ്ലിക്കന്‍ സ്​ഥാനാര്‍ഥി ഡോണള്‍ഡ്​ ട്രംപും ഡെമോക്രാറ്റിക്​ സ്​ഥാനാര്‍ഥി ​േജാ ബൈഡനും ഇഞ്ചോടിഞ്ച്​ പോരാട്ടം കാഴ്​ചവെക്കുന്നതിനിടെ പ്രത്യാശ പ്രകടിപ്പിച്ച്‌​ ഡോണള്‍ഡ്​ ട്രംപ്​. ‘രാജ്യത്തുടനീളം വ​ളരെ നല്ലത്​ നടക്കുമെന്ന്​ ഞങ്ങള്‍ നോക്കികാണുന്നു. നന്ദി’ എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്​. രാജ്യം മുഴുവന്‍ അനുകൂല സാഹചര്യമാണെന്ന വിലയിരുത്തലിലാണ്​ ഇരുകൂട്ടരും. ​ഫ്ലോറിഡ, ടെക്​സസ്​ തുടങ്ങിയ സംസ്​ഥാനങ്ങളില്‍ ഇരുകൂട്ടരും കനത്ത പോരാട്ടമാണ്​ കാഴ്​ചവെക്കുന്നത്​.

You May Like

Subscribe US Now