സ്വവര്‍ഗ ബന്ധങ്ങളെ അനുകൂലിച്ച് ചരിത്രപരമായ നിലപാടുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗാനുരാഗികള്‍ക്ക് കുടുംബ ജീവിതത്തിന് അവകാശമുണ്ട്. സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കണം. സ്വവര്‍ഗാനുരാഗികളും ദൈവത്തിന്റെ മക്കളാണെന്നും മാര്‍പാപ്പ പുറത്തിറക്കിയ ഡോക്യുമെന്ററിയില്‍ നിലപാടെടുത്തു.
സ്വവര്‍ഗബന്ധം അധാര്‍മികമെന്ന മുന്‍ഗാമികളുടെ നിലപാട് തിരുത്തി കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശം.”ഫ്രാന്‍സെസ്കോ” എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വവര്‍ഗ ദമ്ബതികള്‍ക്കായി സിവില്‍ യൂണിയന് നിയമങ്ങള്‍ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെടുന്നത്.