സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ​ന്ത്ര​ണ്ടാം പ്ര​തി​ക്ക് ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് എ​ന്‍​ഐ​എ

author

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സില്‍ അറസ്റ്റിലായ പ​ന്ത്ര​ണ്ടാം പ്ര​തി മു​ഹ​മ്മ​ദ് അ​ലി​ക്ക് ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി. എ​ന്‍​ഐ​എ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത് കേ​സ് ഡ​യ​റി​യു​ടെ ആ​റു വോ​ള്യം പ​രി​ശോ​ധി​ച്ച​ശേ​ഷം ഏ​തു പ്ര​തി​ക്കാ​ണ് ഐ​എ​സ് ബ​ന്ധ​മെ​ന്നു ചോ​ദി​ച്ച​തി​ന്‍റ മ​റു​പ​ടി​യാ​യാ​ണ്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ള്‍ ഭാ​വി​യി​ലും സ്വ​ര്‍​ണ​ക്ക​ട​ത്തി​നു വി​ശ​ദ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നുവെന്നും ഇ​തി​ന്‍റെ തെ​ളി​വു​ക​ള്‍ വീ​ണ്ടെ​ടു​ത്തിട്ടുണ്ടെന്നും ഓ​രോ ഇ​ട​പാ​ടു​ക​ളു​ടേ​യും തി​യ​തി​വ​ച്ചു​ള്ള രേ​ഖ​ക​ള്‍ സ​രി​ത്ത് ത​യാ​റാ​ക്കി​യി​രു​ന്നുവെന്നും കൂടാതെ ഇ​തി​ന്‍റെ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ വീ​ണ്ടെ​ടു​ത്തി​ട്ടുണ്ടെന്നും എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

മു​ഹ​മ്മ​ദ് അ​ലി തൊ​ടു​പു​ഴ​യി​ല്‍ അ​ധ്യാ​പ​ക​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ല്‍ കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ട വ്യ​ക്തി​യാ​ണ്. കോ​ട​തി ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍​നി​ന്നു ല​ഭി​ച്ച പ​ണം തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന എ​ന്‍​ഐ​എ​യു​ടെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ലി​നു തെ​ളി​വു ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നാ​യി കോ​ട​തി കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച കേ​സി​ലെ 10 പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വാ​ദം കേ​ള്‍​ക്കും. വ്യാ​ഴാ​ഴ്ച​യാ​ണു സ്വ​പ്ന​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സാമ്ബത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പോള്‍ ആര്‍ മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണും

സ്റ്റോക്ക്‌ ഹോം: 2020 സാമ്ബത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്ബത്തിക വിദഗ്ധരായ പോള്‍ ആര്‍ മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണും അര്‍ഹരായി. റോയല്‍ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ‘ലേലത്തിനുള്ള പുതിയ രീതികള്‍ കണ്ടെത്തിയതിനും ലേലവില്‍പന സംബന്ധിച്ച സിദ്ധാന്തങ്ങള്‍ മെച്ചപ്പെടുത്തിയതിനു’മാണ് ഇരുവര്‍ക്ക് നൊബേല്‍ പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി അറിയിച്ചു. ആല്‍ഫ്രഡ് നൊബേലിന്റെ ഓര്‍മയ്ക്കായുള്ള സാമ്ബത്തികശാസ്ത്രത്തിനുള്ള റിക്‌സ്ബാങ്ക് പുരസ്‌കാരം (Sveriges Riksbank Prize in Economic Sciences in Memory of […]

You May Like

Subscribe US Now