കൊച്ചി : യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ രണ്ടു പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയെ സമീപിച്ചു .
സ്വര്‍ണക്കടത്ത് കേസിലെ അഞ്ചും ആറും പ്രതികളായ കെ.ടി. റമീസ്, എ.എം. ജലാല്‍ എന്നിവരെ നാല് ദിവസം ജയിലില്‍ ചോദ്യം ചെയ്യാനാണ് അനുമതി തേടിയത് . ഇഡിയുടെ അപേക്ഷ കോടതി ഇന്നു പരിഗണിക്കും.